റാഞ്ചി|
jibin|
Last Modified ശനി, 7 ഒക്‌ടോബര്‍ 2017 (17:35 IST)
ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്‌ടപ്പെട്ടതിന്റെ മാനക്കേട് മാറ്റാനായി ട്വന്റി-20ക്ക് തയ്യാറെടുക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന് മറ്റൊരു തിരിച്ചടി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ പരുക്കാണ് ഓസീസ് ടീമിന് തിരിച്ചടിയായത്.
സ്‌മിത്ത് പിന്മാറിയതോടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലാകും ഓസീസ് ടീം ഇന്ന് ഇന്ത്യക്കെതിരെ ഇറങ്ങുക. ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന് പകരമായി മാര്‍ക്കസ് സ്റ്റോണിസ് കളത്തിലിറങ്ങും. രാത്രി ഏഴ് മണിക്ക് റാഞ്ചിയിലെ ജെസിഎ സ്റ്റേഡിയത്തിലാണ് ആദ്യ ട്വന്റി-20.
അതേസമയം, റാഞ്ചിയില്‍ മഴയ്‌ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലിറങ്ങുന്ന വിരാട് കോഹ്‌ലിയും സംഘവും
ട്വന്റി-20 പരമ്പരയും സ്വന്തമാക്കാനുറച്ചാണ് പാഡ് കെട്ടുന്നത്. എന്നാല്‍ ട്വന്റി-20 പരമ്പരയെങ്കിലും ജയിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള നീക്കത്തിലാണ് ഓസീസ് ടീം.