1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. ODI World Cup Team Announcement Live Updates

ODI World Cup Predicted Squad: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും, വിവരങ്ങള്‍ തത്സമയം അറിയാം

ODI World Cup Team Announcement Live Updates
ODI World Cup Predicted Squad: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ആയിരിക്കും ടീം പ്രഖ്യാപനം നടത്തുക. സെപ്റ്റംബര്‍ 28 വരെ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ അവസരമുണ്ടായിരിക്കും. 
 
ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്ന് വലിയ വ്യത്യാസങ്ങള്‍ ഇല്ലാതെയായിരിക്കും ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്. ഏഷ്യാ കപ്പിന് 15 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ലോകകപ്പിലേക്ക് 15 അംഗ സ്‌ക്വാഡ് ആയിരിക്കും. സഞ്ജു സാംസണ്‍, തിലക് വര്‍മ, പ്രസിത് കൃഷ്ണ എന്നിവര്‍ ലോകകപ്പ് ടീമില്‍ ഉണ്ടായിരിക്കില്ല. കെ.എല്‍.രാഹുല്‍ ആയിരിക്കും പ്രധാന വിക്കറ്റ് കീപ്പര്‍. ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും ടീമില്‍ ഇടം പിടിക്കും. 
 
സാധ്യത സ്‌ക്വാഡ് : രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഒറ്റയ്ക്കായി സഞ്ജു, തനിച്ചിരുന്ന് കളി കാണുന്ന തരം, വീഡിയോ വൈറല്‍