അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (20:43 IST)
ഏകദിന ലോകകപ്പിന് വെറും 2 ദിവസങ്ങള്‍ മാത്രം നില്‍ക്കെ ലോകമെങ്ങും ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശത്തിലാണ്. ഇന്ത്യയിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത് എന്നതിനാല്‍ തന്നെ ഇക്കുറി ഇന്ത്യ തന്നെ കപ്പടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ആരാധകര്‍. ലോകകപ്പിന് മുന്‍പ് ഓസീസുമായുള്ള ഏകദിന പരമ്പര സ്വന്തമാക്കി ലോകറാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ലോകകപ്പിനെത്തുന്നത്. ഒക്ടോബര്‍ 8ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ എന്നെല്ലാമെന്ന് നോക്കാം.
ഒക്ടോബര്‍ 8: ഇന്ത്യ- ഓസ്‌ട്രേലിയ (ചെന്നൈ)
ഒക്ടോബര്‍ 11: ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ (ഡല്‍ഹി)
ഒക്ടോബര്‍ 14 : ഇന്ത്യ- പാകിസ്ഥാന്‍ (അഹ്മദാബാദ്)
ഒക്ടോബര്‍ 19 : ഇന്ത്യ- ബംഗ്ലാദേശ് (പുനെ)
ഒക്ടോബര്‍ 22 : ഇന്ത്യ- ന്യൂസിലന്‍ഡ് (ധര്‍മശാല)
ഒക്ടോബര്‍ 29 : ഇന്ത്യ- ഇംഗ്ലണ്ട് (ലഖ്‌നൗ)
നവംബര്‍ 2 : ഇന്ത്യ- ശ്രീലങ്ക (മുംബൈ)
നവംബര്‍ 5 : ഇന്ത്യ- ദക്ഷിണാഫ്രിക്ക (കൊല്‍ക്കത്ത)
നവംബര്‍ 12 : ഇന്ത്യ- നെതര്‍ലന്‍ഡ്‌സ്( ബെംഗളുരു)
റൗണ്ട് റോബിന്‍ മത്സരങ്ങള്‍ക്ക് ശേഷം ആദ്യ നാല് സ്ഥാനക്കാരായിരിക്കും സെമിയില്‍ യോഗ്യത നേടുക. ആദ്യ സെമി ഫൈനല്‍ മത്സരം നവംബര്‍ 15നും രണ്ടാം സെമി ഫൈനല്‍ നവംബര്‍ 16നും നടക്കും. നവംബര്‍ 19ന് അഹമ്മദാബാദിലെ മോദി സ്‌റ്റേഡിയത്തിലാകും ഫൈനല്‍ മത്സരം നടക്കുക.