ദേ വന്നു, ദാ പോയി; ക്യാപ്റ്റൻ കോലി ഗോൾഡൻ ഡക്ക് !

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 18 ഡിസം‌ബര്‍ 2019 (17:09 IST)
വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ രോഹിത് ശർമയ്ക്ക് പിന്നാലെ ലോകേഷ് രാഹുലിനും സെ‍ഞ്ചുറി അടിച്ചപ്പോൾ ആരാധകർ ആർപ്പ് വിളിച്ചു. എന്നാൽ, 102 റൺസെടുത്ത് രാഹുൽ പുറത്തുപോയി. തൊട്ട് പിന്നാലെ വന്നത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇന്ത്യയുടെ റൺ‌മെഷീൻ.

കളം നിറഞ്ഞ് കളിക്കുന്ന രോഹിതിനൊപ്പം കോഹ്ലി കൂടി ചേർന്നാൽ വിൻഡീസിനു എത്തിപ്പിടിക്കാൻ കഴിയാത്ത റൺ‌മല സൃഷ്ടിക്കുമെന്ന് കരുതിയവരെ ഞെട്ടിച്ച് കൊണ്ട് നേരിട്ട ആദ്യ പന്തിൽ തന്നെ കോഹ്ലി ഔട്ട്. വിരാട് ഗോൾഡൻ ഡക്കിനും പുറത്തായത് ഇന്ത്യയ്ക്ക് ക്ഷീണമായി.

വിൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡാണ് നേരിട്ട ആദ്യ പന്തിൽ കോലിയെ പുറത്താക്കിയത്. റോസ്റ്റൺ ചെയ്സ് ക്യാച്ചെടുത്തു. വന്നത് പോലെ കോഹ്ലി മടങ്ങി. അപ്രതീക്ഷിതവും അവിശ്വസനീയവുമായ പ്രതികരണവുമായിരുന്നു കോഹ്ലിയുടേത്. അത്ര പെട്ടന്ന് പുറത്താകുമെന്ന് കോഹ്ലി പോലും പ്രതീക്ഷിച്ചില്ല.

ചെപ്പോക്കിൽ ആദ്യ ഏകദിനത്തിലും കോഹ്ലിയുടെ നിറം മങ്ങിയിരുന്നു. 4 റൺസെടുത്ത് കോഹ്ലി പുറത്താവുകയായിരുന്നു. അടുപ്പിച്ചുള്ള രണ്ട് കളിയിൽ നിറം മങ്ങി കളിക്കുന്ന കോഹ്ലിയെയാണ് കാണാനാകുന്നത്. അടുത്ത മത്സരത്തിൽ കോഹ്ലി തിരിച്ച് വരുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം, ഇത് കോഹ്ലിയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :