വിശാഖപട്ടണം|
സജിത്ത്|
Last Modified തിങ്കള്‍, 18 ഡിസംബര്‍ 2017 (07:20 IST)
മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ സ്റ്റംമ്പിംഗിലുള്ള വേഗതയെക്കുറിച്ച് ഒരാള്‍ക്കും സംശയമില്ല. അദ്ദേഹത്തിന്റെ ബാറ്റിങ്ങ് പ്രകടനത്തിനെതിരെ പലപ്പോഴും പലതരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ടെങ്കിലും വിക്കറ്റിന് പുറകിലുളള ധോണിയുടെ പ്രകടനത്തെ ചോദ്യം ചെയ്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല എന്നതാണ് വസ്തുത.
കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കെതിരെ വിശാഖപട്ടണത്ത് നടന്ന അവസാന ഏകദിനത്തിലും അത്തരമൊരു സ്റ്റംമ്പിങ്ങിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. തകര്‍പ്പന്‍ ഫോമില്‍ സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന ലങ്കന്‍ ബാറ്റ്‌സമാന്‍ ഉപുല്‍ തരംഗയെ ധോണി പുറത്താക്കിയതാണ് ക്രിക്കറ്റ് ലോകത്തെ എല്ലാവരേയും അമ്പരപ്പിച്ചിരിക്കുന്നത്.
കുല്‍ദീപ് യാദവിന്റെ പന്തിലായിരുന്നു ശരവേഗത്തിലുള്ള ധോണിയുടെ സ്റ്റംമ്പിംഗ്. 94 റണ്‍സുമായി തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുകയായിരുന്നു ആ സമയം തരംഗ. തരംഗയുടെ ബാറ്റിങ് മികവില്‍ ലങ്ക കൂറ്റന്‍ സ്‌കോറിലേക്ക് പോകുമെന്ന അവസ്ഥയിലാണ് ധോണിയുടെ സമയോചിതമായ ഇടപെടലിലൂടെ തരംഗ പുറത്തായത്.