ഇന്ത്യൻ നായകന്റെ ചിറകിൽ മറ്റൊരു പൊന്‍‌തൂവല്‍ കൂടി; പഴങ്കഥയായത് സൂപ്പര്‍ താരത്തിന്റെ റെക്കോര്‍ഡ്

ധോണിയുടെ മറ്റൊരു റിക്കാര്‍ഡ്കൂടി സ്വന്തം പേരിലാക്കി കോഹ്‌ലി

സജിത്ത്| Last Updated: ശനി, 27 ജനുവരി 2018 (09:15 IST)
ഇ​ന്ത്യ​ൻ നായകന്‍ വി​രാ​ട് കോഹ്‌ലിയു​ടെ പേ​രി​ൽ മ​റ്റൊ​രു റെക്കോർ​ഡ് കൂ​ടി. ടെസ്റ്റ് നായകനെന്ന നിലയിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് കോഹ്ലി ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ സ്വന്തമാക്കിയത്.

മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയെ മറികടന്നാണ് കൊഹ്ലി ഈ നേട്ടം കൈവരിച്ചത്. ധോ​ണി​യു​ടെ 3454 റ​ണ്‍​സ് എ​ന്ന നേ​ട്ടം മൂ​ന്നാം ടെ​സ്റ്റി​ൽ 39 റ​ണ്‍​സ് നേ​ടി​യതോടെ കോഹ്‌ലി പി​ന്നി​ട്ടു. 60 ടെസ്റ്റിൽ നിന്നായിരുന്നു ധോ​ണി​യു​ടെ ഈ നേട്ടമെങ്കില്‍ വെറും 35 ടെ​സ്റ്റി​ൽ​നി​ന്നാ​ണ് കോഹ്‌ലി ഇത് മറികടന്നത്. ​

ധോ​ണി​ക്കു മു​മ്പ് 47 ടെ​സ്റ്റു​ക​ളി​ൽ​നി​ന്ന് 3449 റ​ണ്‍​സ് നേ​ടി​യ സു​നി​ൽ ഗ​വാ​സ്ക​റു​ടെ പേ​രി​ലാ​യി​രു​ന്നു റി​ക്കാ​ർ​ഡ്. മു​ഹ​മ്മ​ദ് അ​സ​റു​ദീ​ൻ(47 ടെ​സ്റ്റു​ക​ളി​ൽ​നി​ന്ന് 2856 റ​ണ്‍​സ്), സൗ​ര​വ് ഗാം​ഗു​ലി(49 ടെ​സ്റ്റു​ക​ളി​ൽ​നി​ന്ന് 2561 റ​ണ്‍​സ്) എ​ന്നി​വ​രാ​ണ് കോഹ്‌ലി ക്കും ധോ​ണി​ക്കും ഗ​വാ​സ്ക​റി​നും പി​ന്നി​ൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :