1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs South Africa 1st Test

India vs South Africa 1st Test: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് ഇന്നുമുതല്‍

സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം

India vs South Africa 1st Test
India vs South Africa 1st Test: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്നു മുതല്‍. രണ്ട് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്. ഡിസംബര്‍ 30 വരെയാണ് ആദ്യ ടെസ്റ്റ്. 2024 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ രണ്ടാം ടെസ്റ്റ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ നിര്‍ണായകമാകുന്നതിനാല്‍ ഇന്ത്യക്കായി പ്രധാന താരങ്ങളെല്ലാം ടെസ്റ്റ് പരമ്പരയില്‍ കളിക്കും. 
 
സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം. ആദ്യ ടെസ്റ്റ് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലും രണ്ടാം ടെസ്റ്റ് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതലുമാണ് നടക്കുക. 
 
ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, കെ.എസ്.ഭരത്
 
ഒന്നാം ടെസ്റ്റ് സാധ്യത ഇലവന്‍: രോഹിത് ശര്‍മ, യഷസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ലോകകപ്പ് കളിച്ചത് മങ്ങിയ കാഴ്ചയുമായി; വെളിപ്പെടുത്തി ഷാക്കിബ് അല്‍ ഹസന്‍