രണ്ടാം ഇന്നിങ്സിലും നിരാശ, സെഞ്ചുറിയില്ലാതെ കോലിയുടെ രണ്ടാം വർഷം

അഭിറാം മനോഹർ| Last Modified ബുധന്‍, 29 ഡിസം‌ബര്‍ 2021 (19:20 IST)
സെഞ്ചൂറിയൻ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും സെഞ്ചുറിയില്ലാതെ മടങ്ങിയതോടെ തുടർച്ചയായ രണ്ടാം വർഷവും സെഞ്ചുറി നേട്ടം സ്വന്തമാക്കാനാവാതെ കോലി. മത്സരത്തിൽ കുറഞ്ഞ സ്കോറിന് പുറത്തായി എന്ന‌ത് മാത്രമല്ല ഒരേ പിഴവ് ആവർത്തിച്ചുകൊണ്ടാണ് കോലി രണ്ടാം ഇന്നിങ്സിലും പുറത്തായത്.


32 പന്തില്‍ 18 റണ്‍സെടുത്ത കോലി ആദ്യ ഇന്നിംഗ്സില്‍ 35 റണ്‍സെടുത്തിരുന്നു. ലഞ്ചിന് മുമ്പ് ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച കോലി ലഞ്ചിനുശേഷമുള്ള മാര്‍ക്കോ ജാന്‍സന്‍റെ ആദ്യ പന്തിലാണ് മടങ്ങിയത്. കോലി പുറത്തായ രീതിയെ ലൈവ് കമന്ററിക്കിടെ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ലഞ്ചിനുശേഷമുള്ള ആദ്യ പന്തില്‍ തന്നെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വെച്ച് പുറത്തായ കോലിയുടെ ബാറ്റിംഗ് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഗവാസ്‌കർ പറഞ്ഞു.

ഇതാദ്യമായാണ് കോലി കരിയറിൽ തുടർച്ചയായ രണ്ട് വർഷത്തോളം സെഞ്ചുറി നേടാനാകാതെ മടങ്ങുന്നത്. ഈ വര്‍ഷം 11 മത്സരങ്ങളില്‍ 28.21 ശരാശരിയില്‍ 521 റണ്‍സ് മാത്രമാണ് കോലിയുടെ സംഭാവന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :