1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs SA 2nd T20

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20 ഇന്ന്: ഇന്ത്യയുടെ സാധ്യതാ ഇലവൻ

India
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. കാര്യവട്ടത്ത് നടന്ന ആദ്യ ടി20യിൽ എട്ട് വിക്കറ്റിൻ്റെ ആധികാരികമായ വിജയം സ്വന്തമാക്കിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ തിരിച്ചെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം അനിവാര്യമാണ്.
 
കാര്യവട്ടത്ത് മികച്ച പ്രകടനം നടത്തിയ ആർഷദീപ് സിങ, ദീപക് ചാഹർ എന്നിവർ രണ്ടാം മത്സരത്തിലും ടീമിലുണ്ടാകും. ഹർഷൽ പട്ടേൽ കൂടി ചേരുന്ന പേസ് നിര താരതമ്യേന ശക്തമാണ്. ബാറ്റിങ്ങിലും നായകൻ രോഹിത് ശർമ, വിരാട് കോലി എന്നിവരുടെ സ്ഥിരത ഇന്ത്യയ്ക്ക് തലവേദനയാണ്. രാഹുലിൻ്റെ മെല്ലെപ്പോക്കിനെ പറ്റിയും വിമർശനം ശക്തമാണ്. കഴിഞ്ഞ മത്സരത്തിൽ വിജയിച്ച അതേ നിരയെ തന്നെ രണ്ടാം മത്സരത്തിലും ഇന്ത്യ ഇറക്കാനാണ് സാധ്യതയേറെയും.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
360 ഡിഗ്രി വേണമെന്നില്ല, 180 ഡിഗ്രി എങ്കിലും: പാക് ബാറ്റിങ് നിരയെ വിമർശിച്ച് വസീം അക്രം