India vs Pakistan: ടോസ് ലഭിച്ച പാക്കിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുത്തു; സഞ്ജുവിനു 'പ്രൊമോഷന്‍' ഇല്ല

സ്ലോ വിക്കറ്റ് ആയതിനാല്‍ മികച്ചൊരു ടോട്ടല്‍ ഉയര്‍ത്തിയാല്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കാമെന്നാണ് പ്രതീക്ഷയെന്ന് ടോസ് നേടിയ ശേഷം സല്‍മാന്‍ അഗ പറഞ്ഞു

India vs Pakistan Asia Cup Match, India Pakistan, Asia Cup, Asia Cup 2025 Starts today, Asia Cup Live, ഏഷ്യാ കപ്പ്, ഏഷ്യാ കപ്പ് മത്സരങ്ങള്‍, ഏഷ്യാ കപ്പ് ലൈവ്, ഏഷ്യാ കപ്പ് സംപ്രേഷണം
India vs Pakistan
രേണുക വേണു| Last Modified ഞായര്‍, 14 സെപ്‌റ്റംബര്‍ 2025 (19:57 IST)

India vs Pakistan: ഏഷ്യ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ടോസ് ലഭിച്ച പാക്കിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഏഷ്യ കപ്പിലെ ആവേശപ്പോര് നടക്കുന്നത്.

സ്ലോ വിക്കറ്റ് ആയതിനാല്‍ മികച്ചൊരു ടോട്ടല്‍ ഉയര്‍ത്തിയാല്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കാമെന്നാണ് പ്രതീക്ഷയെന്ന് ടോസ് നേടിയ ശേഷം സല്‍മാന്‍ അഗ പറഞ്ഞു. അതേസമയം ആദ്യം ബോള്‍ ചെയ്യാന്‍ തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്നും അതുകൊണ്ട് സന്തോഷമുണ്ടെന്നും ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.

യുഎഇയ്‌ക്കെതിരായ മത്സരത്തിലെ പ്ലേയിങ് ഇലവനെ നിലനിര്‍ത്തി. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി തുടരും. ഓപ്പണര്‍മാര്‍ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും.

പ്ലേയിങ് ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, വരുണ്‍ ചക്രവര്‍ത്തി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :