Asia cup 2023: നനഞ്ഞ പിച്ചിൽ കത്തിപ്പടർന്ന് കോലിയും രാഹുലും, പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ, കോലിയ്ക്ക് നാൽപ്പത്തിയേഴാം സെഞ്ചുറി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (18:44 IST)
ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറിലെ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. മഴ മൂലം റിസര്‍വ് ദിനത്തിലേക്ക് മാറ്റിവെച്ച മത്സരത്തില്‍ 24.1 ഓവറില്‍ 147 റണ്‍സ് എന്ന നിലയിലായിരുന്നു ആദ്യദിനം ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചത്. റിസര്‍വ് ദിനത്തില്‍ ആദ്യം മഴ കളി മുടക്കിയെങ്കിലും മത്സരം ആരംഭിച്ചതോടെ ഒത്തുചേര്‍ന്ന ഇന്ത്യയുടെ മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ട് അപരാജിതമായി മുന്നേറിയതോടെയാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.

ആദ്യദിനത്തില്‍ 56 റണ്‍സെടുത്ത രോഹിത്തിനെയും 58 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെയും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. എന്നാല്‍ 123ന് 2 എന്ന നിലയില്‍ ഒത്തുചേര്‍ന്ന രാഹുല്‍ കോലി സഖ്യം റണ്‍സാണ് സ്വന്തമാക്കിയത്. ഇതോടെ 50 ഓവറില്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി. ഏറെ കാലത്തിന് ശേഷം ഏകദിനടീമില്‍ തിരിച്ചെത്തിയ കെ എല്‍ രാഹുല്‍ 106 പന്തില്‍ 111 റണ്‍സും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി 94 പന്തില്‍ നിന്നും 122 റണ്‍സാണ് അടിച്ചെടുത്തത്. ഏകദിനത്തില്‍ കോലിയുടെ നാല്‍പ്പത്തിയേഴാം സെഞ്ചുറിയാണിത്. മത്സരത്തിനിടെ 13,000 അന്താരാഷ്ട്ര ഏകദിന റണ്‍സ് എന്ന നേട്ടവും കോലി സ്വന്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :