India vs Bangladesh 1st Test Predicted 11: ഗംഭീര്‍ എത്തിയ ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പര; ആരൊക്കെ ബെഞ്ചില്‍ ഇരിക്കും? സാധ്യത ഇലവന്‍ ഇങ്ങനെ

നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇടംകൈയന്‍ ബാറ്റര്‍ യഷസ്വി ജയ്‌സ്വാള്‍ ആയിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക

India vs Bangladesh 1st test
രേണുക വേണു| Last Modified ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (09:20 IST)
India vs Bangladesh 1st test

India vs Bangladesh 1st Test Predicted 11: ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് (ചെപ്പോക്ക്) ഒന്നാം ടെസ്റ്റ് നടക്കുക. സെപ്റ്റംബര്‍ 19 നു ആരംഭിക്കുന്ന ടെസ്റ്റ് മത്സരം സെപ്റ്റംബര്‍ 23 നു അവസാനിക്കും. സെപ്റ്റംബര്‍ 27 മുതലാണ് രണ്ടാം ടെസ്റ്റ്. ഒക്ടോബര്‍ ആറ് മുതല്‍ 12 വരെയായി മൂന്ന് ട്വന്റി 20 മത്സരങ്ങളും നടക്കും.

ഇന്ത്യന്‍ സമയം രാവിലെ 9.30 മുതലാണ് ടെസ്റ്റ് മത്സരങ്ങള്‍. പേ ടിഎം ഇന്‍സൈഡര്‍ വെബ് സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലും മത്സരം തത്സമയം കാണാം. ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായി എത്തിയ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരമാണ് ഇത്.

നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇടംകൈയന്‍ ബാറ്റര്‍ യഷസ്വി ജയ്‌സ്വാള്‍ ആയിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ശുഭ്മാന്‍ ഗില്‍ മൂന്നാമനായി ക്രീസിലെത്തും. വിരാട് കോലി തന്നെയായിരിക്കും നാലാം നമ്പറില്‍. റിഷഭ് പന്ത് ആയിരിക്കും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. മൂന്ന് സ്പിന്നര്‍മാരായി ഇറങ്ങാനാണ് ഇന്ത്യ തീരുമാനിക്കുന്നതെങ്കില്‍ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കും. ജഡേജയ്ക്കു പകരം അക്ഷര്‍ പട്ടേലിനെ ഇറക്കാനും സാധ്യതയുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍ എന്നിവര്‍ ആയിരിക്കും പേസര്‍മാര്‍. കെ.എല്‍.രാഹുല്‍ ആയിരിക്കും ബെഞ്ചില്‍ ഇരിക്കേണ്ടി വരുന്ന പ്രമുഖന്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :