1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Vinayaka Chathurthy Wish David Warner

ഗണേശ ചതുര്‍ത്ഥി ആശംസകള്‍ നേര്‍ന്ന് ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍

Vinayaka Chathurthy
ഗണേശ ചതുര്‍ത്ഥി ആശംസകള്‍ നേര്‍ന്ന് ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വാര്‍ണര്‍ ആശംസകള്‍ അറിയിച്ചത്. ഗണപതിയുടെ വിഗ്രഹത്തിന്റെ ചിത്രം പങ്കവച്ച 'ഹാപ്പി ഗണേഷ് ചതുര്‍ത്ഥി ' എന്ന് കുറിപ്പോടെയാണ് ആശംസ അറിയിച്ചത്. ഇതോടെ അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധിപേര്‍ കമന്റുകളുമായെത്തി.  മുന്‍പ് അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ സമയത്തും ആശംസകള്‍ അറിയിച്ച് ഡേവിഡ് വാര്‍ണര്‍ ചിത്രം പങ്ക് വച്ചിരുന്നു.
 
അതേസമയം ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ലാല്‍ ബാഗ്ച കമ്മിറ്റിക്ക് 20കിലോയുടെ സ്വര്‍ണകിരീടം നല്‍കി ആനന്ദ് അംബാനി. ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ സെപ്തംബര്‍ 17 വരെയാണ് നീണ്ടുനില്‍ക്കുന്നത്. കിരീടത്തിന് 15കോടിയോളം രൂപയാണ് വിലമതിക്കുന്നത്. ആനന്ദ് അംബാനിക്ക് ഈ കമ്മറ്റിയുമായി 15വര്‍ഷത്തെ ബന്ധമുണ്ട്. 
അടുത്ത ലേഖനം
പൃഥ്വിരാജിന്റെ ഫോഴ്‌സാ കൊച്ചിയെ മലര്‍ത്തിയടിച്ച് മലപ്പുറം എഫ് സി, സൂപ്പര്‍ ലീഗ് കേരളയ്ക്ക് ആവേശതുടക്കം