India vs Australia, 5th Test: സിഡ്‌നി ടെസ്റ്റില്‍ പന്തിനെ കളിപ്പിക്കില്ല; ആകാശ് ദീപും പുറത്ത് !

നാല് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പരമ്പര 2-1 എന്ന നിലയിലാണ്

India
India
രേണുക വേണു| Last Modified വ്യാഴം, 2 ജനുവരി 2025 (08:24 IST)

India vs Australia, 5th Test: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അവസാനത്തെയും അഞ്ചാമത്തെയും ടെസ്റ്റ് ജനുവരി മൂന്ന് (നാളെ) മുതല്‍ സിഡ്‌നിയില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.

നാല് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പരമ്പര 2-1 എന്ന നിലയിലാണ്. സിഡ്‌നിയില്‍ ജയിച്ച് പരമ്പര സമനിലയാക്കുകയാണ് ഇന്ത്യ പ്രധാനമായും ലക്ഷ്യമിടുന്നത്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഇന്ത്യ സിഡ്‌നിയില്‍ കളിപ്പിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം ധ്രുവ് ജുറല്‍ വിക്കറ്റ് കീപ്പര്‍ ആയേക്കും. നാലാം ടെസ്റ്റിനിടെ പരുക്കേറ്റ ആകാശ് ദീപും സിഡ്‌നിയില്‍ കളിക്കില്ല. പ്രസിത് കൃഷ്ണയായിരിക്കും ആകാശ് ദീപിനു പകരം പ്ലേയിങ് ഇലവനില്‍ ഉണ്ടാകുക.

സാധ്യത ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, പ്രസിത് കൃഷ്ണ, മുഹമ്മദ് സിറാജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :