അവസാന പന്ത് സിക്സറിന് പറത്തി ഡിവില്ലേഴ്സിന് സെഞ്ചുറി; ഇന്ത്യക്ക് 304 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിനം , എബി ഡിവില്ലിയേഴ്‌സ് , ക്രിക്കറ്റ്
കാൺപൂർ| jibin| Last Modified ഞായര്‍, 11 ഒക്‌ടോബര്‍ 2015 (13:33 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 304 റണ്‍സ് വിജയലക്ഷ്യം. അവസാന പന്തില്‍ എബി ഡിവില്ലിയേഴ്‌സ് (104) നേടിയ സെഞ്ചുറിയുടെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക മികച്ചസ്കോര്‍ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ അവസാന വിവരം ലഭിക്കുബോള്‍ ആറ് ഓവറില്‍ വിക്കറ്റൊന്നും നഷ്‌ടപ്പെടാതെ 32 റണ്‍സെന്ന നിലയിലാണ്. ശിഖര്‍ ധവാനും (22*) രോഹിത് ശര്‍മയുമാണ് (8*) ക്രീസില്‍.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നായകന്‍ എബി ഡിവില്ലിയേഴ്സിന്റെ അപരാജിത സെഞ്ചുറിയുടെ മികവില്‍ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിൽ 303 റൺസെടുക്കുകയായിരുന്നു. 73 പന്തിൽ അഞ്ച് ഫോറുകളും ആറ് സിക്സറുകളും നേടിയാണ് എബി സെഞ്ചുറി നേടിയത്. 19 പന്തിൽ 35 റൺസെടുത്ത ഫർഹാൻ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബോളര്‍മാരെ തരിപ്പണമാക്കുകയായിരുന്നു. ആറാം വിക്കറ്റിൽ 4.5 ഓവറിൽ ഇരുവരും ചേർന്ന് 65 റൺസാണ് കൂട്ടിച്ചേർത്തത്.
77 പന്തിൽ അഞ്ച് ഫോറും ഒരു സിക്സറും ഉൾപ്പെടെ 62 റൺസെടുത്ത ഡുപ്ലെസിസും ബാറ്റിങ്ങിൽ തിളങ്ങി. ക്വിന്റണ്‍ ഡി കോക്കും (29) ഹാഷിം അംലയും (37) മികച്ച റണ്‍സ് കണ്ടെത്തി.

47 റണ്‍സ് വഴങ്ങി അമിത് മിശ്ര രണ്ടു വിക്കറ്റെടുത്തപ്പോള്‍ ഉമേഷ് യാദവ് 71 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുത്തു.
പേശിവലിവിനെത്തുടര്‍ന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറായ അശ്വിന് 4.4 ഓവര്‍ മാത്രമെ എറിയാന്‍ കഴിഞ്ഞുള്ളു. 14 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :