കന്നി ടെസ്‌റ്റില്‍ തകര്‍ന്നടിഞ്ഞ് അഫ്ഗാനിസ്ഥാന്‍; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കന്നി ടെസ്‌റ്റില്‍ തകര്‍ന്നടിഞ്ഞ് അഫ്ഗാനിസ്ഥാന്‍; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

  india , afganisthan test  , afganisthan , രവീന്ദ്ര ജഡേജ , ഉമേഷ് യാദവ് , അഫ്ഗാന്‍ , ഇന്ത്യ , റഷീദ് ഖാന്‍
ബാംഗ്ലൂര്‍| jibin| Last Modified വെള്ളി, 15 ജൂണ്‍ 2018 (19:32 IST)
കന്നി ടെസ്‌റ്റ് മത്സരത്തിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ഇന്ത്യക്ക് മുമ്പില്‍ തകര്‍ന്നടിഞ്ഞു. ഇന്നിംഗ്‌സിനും 262 റണ്‍സിനുമായിരുന്നു അവരുടെ തോല്‍‌വി.

ഇന്ത്യയുടെ 474 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാന്‍ ആദ്യ ഇന്നിംഗ്‌സില്‍ 109 റണ്‍സിന് ഓള്‍ ഔട്ടായി. 365 റണ്‍സ് ലീഡ് വഴങ്ങിയതിനു പുറമേ ഫോളോ ഓണ്‍ ചെയ്‌ത അഫ്‌ഗാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 38.4 ഓവറിൽ 103 റൺസിന്‌ എല്ലാവരും പുറത്തായി. 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹസ്മത്തുള്ള ഷാഹിദിയാണ് അഫ്ഗാനിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍.

നാല് വിക്കറ്റ് എടുത്ത രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവുമാണ് രണ്ടാം ഇന്നിംഗ്സില്‍ സന്ദര്‍ശകരുടെ അന്തകനായത്. അഫ്ഗാനിസ്ഥാന്റെ 20 വിക്കറ്റുകൾ ഉൾപ്പെടെ മൊത്തം 24 വിക്കറ്റുകളാണ് ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് മാത്രം വീണത്.

ഓപ്പണര്‍മാരായ ശിഖര്‍ ധവാന്റേയും മുരളി വിജയിയുടേയും സെഞ്ചുറികളുടെ പിന്‍ബലത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 474 റണ്‍സ് എടുത്തത്.

മുഹമ്മദ് ഷെഹ്സാദ്(14), ജാവേദ് അഹമ്മദ്(1), റഹ്മത് ഷാ(14), അസ്ഗര്‍ സ്റ്റാനിക്സായി (11), അഫ്സര്‍ സാസായി(4), ഹഷ്മത്തുള്ള ഷഹീദി (11), റഷീദ് ഖാന്‍ (7), മുജീബ് ഉര്‍ റഹ്മാന്‍ (15), യമീന്‍ അഹമദ്സായി (1), വഫാദാര്‍ (6) എന്നിങ്ങനെയാണ് അഫ്ഗാന്റെ ബാറ്റിംഗ് നിര നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :