മൂന്നാം ദിനം കോഹ്‌ലിയുടെ ചിരി; കാണ്‍‌പൂരില്‍ ഇന്ത്യയെ രക്ഷിച്ചത് ഇവരോ ?

കാണ്‍പൂരില്‍ ഇന്ത്യക്ക് ചിരിയടക്കാന്‍ കഴിയുന്നില്ല; ഇതിന് കാരണം രണ്ടുപേര്‍ മാത്രം!

  india newzeland test , india , newzeland , cricket , team india , kohli , test , ഇന്ത്യ , ന്യൂസിലന്‍ഡ് , ക്രിക്കറ്റ് , ടെസ്‌റ്റ് , ടീം ഇന്ത്യ , കോഹ്‌ലി , മുരളി വിജയ് , ലോകേഷ് രാഹുല്‍ , ധോണി
കാൺപൂർ| jibin| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2016 (14:23 IST)
സ്‌പിന്നര്‍മാരുടെ മികവില്‍ ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യയുടെ ശക്‌തമായ തിരിച്ചുവരവ്. 152/1 എന്ന ശക്‌തമായ നിലയിൽ മൂന്നാം ദിനം തുടങ്ങിയ കിവീസ് 262 റൺസിന് കൂടാരം കയറിയതോടെ 56 റൺസിന്റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ ഇന്ത്യക്കായി.

രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച തുടക്കമാണ് നേടിയിരിക്കുന്നത്. 18 ഓവറില്‍ വിക്കറ്റൊന്നും നഷ്‌ടപ്പെടാതെ 52
റണ്‍സെന്ന നിലയിലാണ്. മുരളി വിജയ് (14*), ലോകേഷ് രാഹുല്‍ (38*) എന്നിവരാണ് ക്രീസില്‍.

അഞ്ചു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും നാലുവിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിനുമാണ് കിവീസ് ബാറ്റിംഗ് നിരയുടെ ചിറകരിഞ്ഞത്. സ്കോർ: ഇന്ത്യ–318, ന്യൂസീലൻഡ്–262. 34 ഓവറില്‍ 73 റണ്‍സ് വഴങ്ങിയാണ് ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ 30.5 ഓവറില്‍ 93 റണ്‍സ് വഴങ്ങിയാണ് നാല് കിവീസ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 75 റൺസിനും ഓപ്പണർ ടോം ലാതം 58 റൺസിന് പുറത്തായ ശേഷം കിവീസ് കാര്യമായ ചെറുത്തുനിൽപ്പ് നടത്തിയില്ല. മധ്യനിരയിൽ ലൂക്ക് റോഞ്ചി (38), മിച്ചൽ സാറ്റ്നർ (32), ബിജെ വാട്ലിംഗ് (21) എന്നിവർക്ക് തുടക്കം ലഭിച്ചെങ്കിലും ദീർഘനേരം ക്രീസിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.

റോസ് ടെയ്‌ലര്‍ ജഡേജയും പന്തില്‍ പൂജ്യനായി മടങ്ങിയത് സന്ദര്‍ശകര്‍ക്ക് കനത്ത തിരിച്ചടിയായി. ക്രാഗ് രണ്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ സോധിയും ബോള്‍ട്ടും വാഗ്നെറും പൂജ്യരായി മടങ്ങുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :