മഴയോടാ കളി; ഇന്ത്യ-ഇംഗ്ളണ്ട് ഏകദിനം ഉപേക്ഷിച്ചു

ബ്രിസ്റ്റോള്‍ ഏകദിനം , ഇന്ത്യ-ഇംഗ്ളണ്ട് , ഏകദിനം
ബ്രിസ്റ്റോള്:| jibin| Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (10:25 IST)
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇന്ത്യ-ഇംഗ്ളണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ച കാര്‍ഡിഫില്‍ നടക്കും.

പ്രാദേശിക സമയം 10.30-ന് മത്സരം തുടങ്ങേണ്ടിയിരുന്നെങ്കിലും ഞായറാഴ്ച പെയ്യാന്‍ തുടങ്ങിയ മഴ രാത്രിയിലും തുടര്‍ന്നതോടെയാണ് മത്സര സാധ്യതകള്‍ തടയുകയായിരുന്നു.
ഔട്ട്ഫീല്‍ഡില്‍ വെള്ളം നിറഞ്ഞുകിടന്നതിനാല്‍ 20 ഓവറെങ്കിലും കളിക്കാനാവുമോയെന്ന ശ്രമവും വിഫലമാകുകയായിരുന്നു. നോട്ടിങ്ങാം (ആഗ. 30), ബര്‍മിങ്ങാം (സപ്തംബര്‍ 2), ലീഡ്‌സ് (സപ്തംബര്‍ 5) എന്നിവിടങ്ങളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :