മൊഹാലി|
jibin|
Last Modified ചൊവ്വ, 29 നവംബര്‍ 2016 (15:49 IST)
മൊഹാലി ടെസ്‌റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. 103 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിനിങ്ങിയ
ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടകടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. സ്‌കോര്‍: ഇംഗ്ലണ്ട് 283 & 236, ഇന്ത്യ 417 & 104.
മുരളി വിജയ് പൂജ്യനായി മടങ്ങിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്കായി പാര്‍ത്ഥീവ് പട്ടേല്‍ (67*) അര്‍ധസെഞ്ചുറി നേടി. ചേതേശ്വര്‍ പൂജാര 25 റണ്‍സെടുത്ത് പുറത്തായി. ആറ് റണ്‍സെടുത്ത വിരാട് കോഹ്ലി ക്രീസിലുണ്ടായിരുന്നു.
രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 236 റണ്‍സിന് പുറത്തായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ജോ റൂട്ടും ഹസീബ് ഹമീദുമാണ് ഇംഗ്ലണ്ടിന് ലീഡ് നേടിക്കൊടുത്തത്. റൂട്ട് 78 റണ്‍സ് നേടിയപ്പോള്‍ ഹമീദ് 59 റണ്‍സോടെ പുറത്താവാതെ നിന്നു.
134റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ഇംഗ്ലണ്ട് വഴങ്ങിയിരുന്നു. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 417 റണ്‍സാണെടുത്തത്. ജയത്തോടെ അഞ്ച് മൽസരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2–0ത്തിനു മുന്നിലെത്തി.