ഇനിയെല്ലാം ബോളര്‍മാരുടെ കൈയില്‍; മൂന്നാം ദിനം ഓസ്‌ട്രേലിയ്‌ക്ക് നിര്‍ണായകം

ഇനിയെല്ലാം ബോളര്‍മാരുടെ കൈയില്‍; മൂന്നാം ദിനം ഓസ്‌ട്രേലിയ്‌ക്ക് നിര്‍ണായകം

  team india , virat kohli , india Austrlia test , ചേതേശ്വര്‍ പൂജാര , വിരാട് കോഹ്‌ലി , ഹനുമ വിഹാരി , ഓസ്‌ട്രേലിയ , ഇന്ത്യ
മെൽബൺ| jibin| Last Modified വ്യാഴം, 27 ഡിസം‌ബര്‍ 2018 (13:59 IST)
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യയുടെ ഭാവി നിര്‍ണയിക്കേണ്ട ചുമതല ബോളര്‍മാരില്‍. ചേതേശ്വര്‍ പൂജാരയുടെ (106) സെഞ്ചുറി കരുത്തില്‍ ഒന്നാം ഇന്നിംഗ്സ് ഏഴിന് 443ന് ഡിക്ലയർ ചെയ്‌തു.

രണ്ടാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ എട്ട് റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ. ആരോണ്‍ ഫിഞ്ചും (3) മാര്‍കസ് ഹാരിസു (5)മാണ് ക്രീസില്‍.

പൂജാരയുടെ സെഞ്ചുറിക്ക് പിന്നാലെ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി (204 പന്തിൽ 82), രോഹിത് ശര്‍മ (63*)
രഹാനെ (76 പന്തിൽ 34), റിഷഭ് പന്ത് (76 പന്തില്‍ 39) എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഹനുമ വിഹാരി (എട്ട്), മായങ്ക് അഗർവാൾ (76), രവീന്ദ്ര ജഡേജ (നാല്) എന്നിവരാണ് ഒന്നാം ഇന്നിങ്സിൽ പുറത്തായത്. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് വീഴ്ത്തി.

മൂന്നാം ദിവസത്തെ ആദ്യ സെഷന്‍ ഓസ്‌ട്രേലിയ്‌ക്ക് നിര്‍ണായകമാണ്. കൂറ്റന്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടമായാല്‍ തിരിച്ചടിയാകും ഫലം. എന്നാല്‍, വിക്കറ്റെടുക്കുയെന്ന ലക്ഷ്യത്തോടെയാകും ഇന്ത്യന്‍ പേസര്‍മാര്‍ തന്ത്രങ്ങള്‍ മെനയുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :