ഇന്ത്യ 475ന് പുറത്ത്: വാര്‍ണര്‍ പുറത്ത്

സിഡ്നി| jibin| Last Modified വെള്ളി, 9 ജനുവരി 2015 (10:11 IST)
ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്‌റ്റില്‍ 475ന് പുറത്ത്. 97 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഓസീസ് ഒരു വിക്കറ്റ് നഷ്ട്ത്തില്‍ 38 റണ്‍സെന്ന നിലയിലാണ്. 21 റണ്‍സുമായി ക്രിസ് റോജേഴ്‌സും13 റണ്‍സുമായി ഷെയിന്‍ വാട്ട്സണുമാണ് ക്രീസില്‍. നാല് റണ്‍സെടുത്ത വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണര്‍ അശ്വിന്റെ പന്തില്‍ പുറത്താകുകയായിരുന്നു.

5 വിക്കറ്റ് നഷ്ട്ത്തില്‍ 342 റണ്‍സെന്ന നിലയില്‍
ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ തിരിച്ചടി നേരിട്ടു. 147 റണ്‍സെടുത്ത വിരാട് കോ‌ഹ്‌ലി പുറത്തായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. മറുവശത്ത് നിന്ന വൃദ്ധിമാന്‍ സാഹ (35) റണ്‍സെടുത്ത് പുറത്തായതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഉടന്‍ അവസാനിക്കുമെന്ന് കരുതിയ നിമിഷമാണ് വാലറ്റത്തെ കൂട്ടുപിടിച്ച് അശ്വിന്‍ (50) നടത്തിയ പോരാട്ടമാണ് ഇന്ത്യക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. ഭുവനേശ്വര്‍ കുമാര്‍ (30) മുഹമ്മദ് ഷാമി (16), ഉമേഷ് യാധവ് (4)
എന്നിവരും വാലറ്റത്ത് മികച്ച സംഭാവനകള്‍ നല്‍കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :