India A vs Australia A 2nd ODI: അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്ക്, ശ്രേയസും നിരാശപ്പെടുത്തി; ഓസ്‌ട്രേലിയ എയ്ക്കു ജയം

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 45.5 ഓവറില്‍ 246 നു ഓള്‍ഔട്ട് ആയി

Abhishek Sharma, wasim akram advice, Pakistan Team, Pakistan pacers, Asia cup finals,അഭിഷേക് ശർമ, വസീം അക്രം ഉപദേശം, പാകിസ്ഥാൻ ടീം, പാക് പേസർ, ഏഷ്യാകപ്പ് ഫൈനൽ
രേണുക വേണു| Last Modified ശനി, 4 ഒക്‌ടോബര്‍ 2025 (13:44 IST)

vs 2nd ODI: ഓസ്‌ട്രേലിയ എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ഏകദിനത്തില്‍ ഇന്ത്യ എയ്ക്കു തോല്‍വി. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഒന്‍പത് വിക്കറ്റിനാണു ഇന്ത്യയുടെ ജയം.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 45.5 ഓവറില്‍ 246 നു ഓള്‍ഔട്ട് ആയി. ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിങ് (ഒന്ന്), അഭിഷേക് ശര്‍മ (പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി. നായകന്‍ ശ്രേയസ് അയ്യര്‍ 13 പന്തില്‍ എട്ട് റണ്‍സെടുത്ത് പുറത്തായി. തിലക് വര്‍മ (122 പന്തില്‍ 94), റിയാന്‍ പരാഗ് (54 പന്തില്‍ 58) എന്നിവരുടെ അര്‍ധ സെഞ്ചുറികള്‍ പാഴായി. ഓസ്‌ട്രേലിയ എയ്ക്കായി ജാക്ക് എഡ്വേര്‍ഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ടി സങ്ക, സതര്‍ലാന്‍ഡ് എന്നിവര്‍ക്കു രണ്ട് വീതം വിക്കറ്റുകള്‍.

മഴ കളി തടസപ്പെടുത്തിയതിനെ തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസ്‌ട്രേലിയയുടെ വിജയലക്ഷ്യം 25 ഓവറില്‍ 160 ആയി പുനര്‍നിശ്ചയിച്ചു. എന്നാല്‍ വെറും 16.4 ഓവറില്‍ ഓസീസ് ലക്ഷ്യംകണ്ടു. ഓപ്പണര്‍മാരായ മക്കന്‍സി ഹാര്‍വി (49 പന്തില്‍ പുറത്താകാതെ 70), ജേക്ക് ഫ്രേസര്‍ മക് ഗുര്‍ക്ക് (20 പന്തില്‍ 36) എന്നിവര്‍ മികച്ച തുടക്കമാണ് ഓസീസിനു നല്‍കിയത്. മൂന്നാമനായി ക്രീസിലെത്തിയ കൂപ്പര്‍ കൊണോലി (31 പന്തില്‍ പുറത്താകാതെ 50) അര്‍ധ സെഞ്ചുറി നേടി. അര്‍ഷ്ദീപ് സിങ് അടക്കമുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ നിറംമങ്ങി. നാല് ഓവറില്‍ 44 റണ്‍സാണ് അര്‍ഷ്ദീപ് വഴങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :