IND vs SA: ഇന്ത്യൻ പേസ് കൊടുങ്കാറ്റിൽ കണ്ണടച്ചാൽ വിക്കറ്റ് വീഴും, ദക്ഷിണാഫ്രിക്കൻ മുൻനിരയെ തകർത്ത് ഇന്ത്യ

അഭിറാം മനോഹർ| Last Modified ബുധന്‍, 3 ജനുവരി 2024 (14:46 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ മുന്‍നിരയെ തകര്‍ത്ത് ഇന്ത്യ. ഡ്രിങ്ക്‌സ് ബ്രേയ്ക്കിന് പിരിയുമ്പോള്‍ 13 ഓവറില്‍ 29 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലാണ് പ്രോട്ടീസ്. ഓപ്പണര്‍മാരായ എയ്ഡന്‍ മാര്‍ക്രം, നായകന്‍ ഡീന്‍ എല്‍ഗാര്‍, യുവതാരമായ ടോണി ഡിസോര്‍സി, ട്രിസ്റ്റ്യന്‍ സ്റ്റബ്‌സ് എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

6 ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ജസ്പ്രീത് ബുമ്രയ്ക്കാണ് ഒരു വിക്കറ്റ്. കഴിഞ്ഞ ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ നായകന്‍ ഡീന്‍ എല്‍ഗാറിനെ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. എല്‍ഗാറിന്റെ അവസാന ടെസ്റ്റ് മത്സരം കൂടിയാണിത്. എയ്ഡന്‍ മാര്‍ക്രം, ഡിസോര്‍സി എന്നിവരുടെ വിക്കറ്റുകളും സിറാജിനാണ്. ഡേവിഡ് ബെഡിങ്ഹാം,കെയ്ല്‍ വെറെയ്ന്‍ എന്നിവരാണ് നിലവില്‍ ക്രീസിലുള്ളത്‌



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :