Rishabh Pant: 'തിരിച്ചുവരവ് രാജകീയമായിരിക്കണം'; ഐസിസി റാങ്കിങ്ങില്‍ ആറാം സ്ഥാനത്തെത്തി റിഷഭ് പന്ത്

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരെല്ലാം റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടപ്പോള്‍ രണ്ട് ഇന്നിങ്‌സിലും പന്ത് തിളങ്ങി

Rishabh Pant
രേണുക വേണു| Last Modified ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (16:26 IST)
Rishabh Pant

Rishabh Pant: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ആറാം സ്ഥാനത്തെത്തി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിലെ മികച്ച പ്രകടനങ്ങളാണ് പന്തിനെ ആദ്യ പത്തില്‍ എത്തിച്ചത്. വാഹനാപകടത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പന്ത് ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഒറ്റ മത്സരം കൊണ്ട് തന്നെ ടെസ്റ്റ് ഫോര്‍മാറ്റില്‍ തന്റെ പ്രാധാന്യം എന്തെന്ന് ഒരിക്കല്‍ കൂടി തെളിയിക്കാന്‍ പന്തിന് സാധിച്ചു.

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരെല്ലാം റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടപ്പോള്‍ രണ്ട് ഇന്നിങ്‌സിലും പന്ത് തിളങ്ങി. ഒന്നാം ഇന്നിങ്‌സില്‍ 39 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 109 റണ്‍സുമാണ് പന്ത് നേടിയത്.

യുവതാരം യഷസ്വി ജയ്‌സ്വാള്‍ ആണ് ബാറ്റര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. മുന്‍ റാങ്കിങ്ങില്‍ ആറാം സ്ഥാനത്തായിരുന്നു ജയ്‌സ്വാള്‍. ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടാണ് ഒന്നാമത്. ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ രണ്ടാം സ്ഥാനത്ത്. ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അഞ്ച് സ്ഥാനങ്ങള്‍ താഴേക്ക് ഇറങ്ങി പത്താമത്. ഏഴാം റാങ്കില്‍ ഉണ്ടായിരുന്ന വിരാട് കോലി 12-ാം സ്ഥാനത്തേക്ക് താഴ്ന്നു. ശുഭ്മാന്‍ ഗില്‍ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 14-ാം റാങ്കില്‍ എത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :