ഫൈനലിന് മുമ്പ് കോഹ്‌ലി എന്തിന് ഇങ്ങനെ പറഞ്ഞു ?; ഇത് പാക് ടീമിന് ഗുണമായേക്കും

ഫൈനലിന് മുമ്പ് കോഹ്‌ലി എന്തിന് ഇങ്ങനെ പറഞ്ഞു ?

  champions trophy 2017 , virat kohli , team india , muhammed amir , kohli statements , വിരാട് കോഹ്‌ലി , പാകിസ്ഥാന്‍ , ഇന്ത്യ , ചാമ്പ്യന്‍സ് ട്രോഫി , കോഹ്‌ലി
ലണ്ടന്‍| jibin| Last Modified ശനി, 17 ജൂണ്‍ 2017 (15:14 IST)
ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മുമ്പ് പാകിസ്ഥാന്‍ ടീമിനെ വിലകുറച്ച് കാണാതെ ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലി.

തോല്‍‌വിയോടെ തുടങ്ങി ഫൈനല്‍വരെ എത്തിയ പാകിസ്ഥാന്‍ മികച്ച ടീമാണ്. നല്ല തിരിച്ചുവരവായിരുന്നു അവരുടേത്. ഫൈനലിന് ഇറങ്ങുമ്പോള്‍ ടീം ഇന്ത്യയില്‍ മാറ്റമുണ്ടാകില്ലെന്നും കോഹ്‌ലി പറഞ്ഞു.

ടീമിലോ കളി ശൈലിയിലോ മാറ്റങ്ങള്‍ വരുത്തില്ല. അമിതാവേശം കാട്ടാതെ സമചിത്തതയോടെ കളിച്ചാല്‍ ജയിക്കാന്‍ സാധിക്കും.

കണക്കുകള്‍ പരിശോധിച്ചാല്‍ പാകിസ്ഥാനാണ് സാധ്യതയെങ്കില്‍ നിലവിലെ ഫോം വെച്ചു നോക്കിയാല്‍ ഇന്ത്യക്കാണെന്നും കോഹ്‌ലി വ്യക്തമാക്കി.

എതിരാളികളെ വിലകുറച്ചു കാണാതെയുള്ള കോഹ്‌ലിയുടെ പ്രസ്‌താവന പാകിസ്ഥാന്‍ ടീമിന് ആത്മവിശ്വാസം പകര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :