ജോഹാസ്ബര്‍ഗ്:|
Last Modified വെള്ളി, 29 മെയ് 2015 (10:24 IST)
വെസ്റ്റ് ഇന്‍ഡീസ് വെറ്ററന്‍ താരം ശിവനാരായണ്‍ ചന്ദര്‍പോള്‍ തനിക്ക് വിടവാങ്ങല്‍ പരമ്പര ലഭിക്കാത്തതില്‍ നിരാശനാണ്. നേരത്തെ സമീപകാലത്തെ മോശം ഫോമില്‍ തുടരുന്നു എന്ന കാരണം പറഞ്ഞാണ് ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടിയുള്ള ട്രെയിനിംഗ് സ്ക്വാഡില്‍ നിന്ന് ചന്ദര്‍പോളിനെ ഒഴിവാക്കിയത്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു ഉടന്‍ വിരമിക്കില്ലെന്നാണ് ചന്ദര്‍പോള്‍ വ്യക്തമാക്കുന്നത്. ഇതുകൂടാതെ ഓസ്ട്രേലിയന്‍ സീരീസോടെ വിടവാങ്ങാനുള്ള തന്റെ അഭ്യര്‍ത്ഥന പരിഗണിക്കേണ്ടതായിരുന്നുവെന്നും ചന്ദര്‍പോള്‍ പറയുന്നു.
ടീമില്‍ യുവ കളിക്കാര്‍ക്കു കൂടുതല്‍ അവസരം ലഭിക്കേണ്ടതിനാണു ചന്ദര്‍പോളി ഒഴിവാക്കിയതെന്നാണ് ടീം പ്രഖ്യാപ വേളയില്‍ വെസ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ക്ളൈവ് ലോയ്ഡ് പറഞ്ഞത്. എന്നാല്‍ ചന്ദര്‍പോളിനെ ഒഴിവാക്കിയതിനെതിരെ വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.