കളിക്കാൻ അശ്വിൻ റെഡിയാണ്, എന്നിട്ടും വിരമിക്കാൻ അനുവദിച്ചു, ഇത് മറ്റ് താരങ്ങൾക്കുള്ള മുന്നറിയിപ്പ്: ഹർഷ ഭോഗ്ലെ

Ashwin, Jadeja
Ashwin, Jadeja
അഭിറാം മനോഹർ| Last Modified വ്യാഴം, 19 ഡിസം‌ബര്‍ 2024 (19:20 IST)
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ വെറ്ററന്‍ താരം രവിചന്ദ്രന്‍ അശ്വിനെ വിരമിക്കാന്‍ അനുവദിച്ചതിലൂടെ സമാന സാഹചര്യങ്ങളിലുള്ള മറ്റ് താരങ്ങള്‍ക്ക് സെലക്ടര്‍മാര്‍ നല്‍കുന്ന സദേശം വ്യക്തമാണെന്ന് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ അശ്വിന്‍ കളിക്കാന്‍ തയ്യാറാകുമായിരുന്നു. എന്നാല്‍ സെലക്ടര്‍മാര്‍ വിരമിക്കാന്‍ അശ്വിനെ അനുവദിക്കുകയാണ് ചെയ്തത്. ഇത് മറ്റ് താരങ്ങള്‍ക്കുള്ള കൃത്യമായ സന്ദേശമാണ് ഹര്‍ഷ ഭോഗ്ലെ വ്യക്തമാക്കി.


ബ്രിസ്‌ബെയ്‌നില്‍ നടന്ന് ഓസീസിനെതിരായ മൂന്നാം ടെസ്റ്റ് സമനിലയിലായതിന് തൊട്ടുപിന്നാലെയാണ് അശ്വിന്‍ അപ്രതീക്ഷിതമായി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനൊന്നും മറുപടി നല്‍കാതെ പിറ്റേ ദിവസം തന്നെ അശ്വിന്‍ ജന്മനാടായ ചെന്നൈയില്‍ തിരിച്ചെത്തിയിരുന്നു. അശ്വിന്‍ വിരമിച്ചതോടെ അശ്വിന്റെ പാത പിന്‍പറ്റി കൂടുതല്‍ താരങ്ങള്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമാണ്. നിലവില്‍ ടീമിലുള്ള സീനിയര്‍ താരങ്ങളില്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ മോശം പ്രകടനത്തിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്. സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലും ഭാഗമല്ല.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :