കേരളം അടിപൊളി, കേരളത്തിലെത്തിയ ലോകകപ്പിലെ മിന്നുംതാരം പറഞ്ഞത് ആരെയും അതിശയിപ്പിക്കുന്ന കാര്യങ്ങള്‍ - കൂടെ ഓണാശംസയും

കേരളം അടിപൊളി, കേരളത്തിലെത്തിയ ലോകകപ്പിലെ മിന്നുംതാരം പറഞ്ഞത് ആരെയും അതിശയിപ്പിക്കുന്ന കാര്യങ്ങള്‍

 Harmanpreet Kaur , ICC , Indian cricket , world cup , BCCI , kerala , Onam , cricket , ഹർമൻ പ്രീത് കൗർ , മൂന്നാര്‍ , പിവി സിന്ധു , വീരേന്ദർ സെവാഗ് , മൂന്നാര്‍ , കേരളം , ലോകകപ്പ്
മൂന്നാര്‍| jibin| Last Modified ചൊവ്വ, 29 ഓഗസ്റ്റ് 2017 (16:44 IST)
കേരളത്തെയും മൂന്നാറിനെയും ഏറെ ഇഷ്ടപ്പെട്ടുവെന്ന് വനിതാ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹർമൻ പ്രീത് കൗർ. ലോകകപ്പിനു ശേഷം വനിതാ ക്രിക്കറ്റിന് ജന്മനാട്ടിലുൾപ്പെടെ വലിയ അംഗീകാരം കിട്ടിയതിൽ സന്തോഷമുണ്ട്. ജയിക്കണമെന്ന വാശിയാണ് നേട്ടങ്ങൾ സമ്മാനിക്കാറുള്ളതെന്നും മൂന്നാറില്‍ എത്തിയ താരം പറഞ്ഞു.

ഫൈനലില്‍ ഓസ്‌ട്രേലിയയോട് പൊരുതി തോറ്റുവെങ്കിലും വനിതാ ക്രിക്കറ്റിനെ ഈ ലോകകപ്പോടെ എല്ലാവരും അംഗീകരിച്ചു. സമ്മര്‍ദ്ദാവസരങ്ങളില്‍ വാശി മാത്രമാണ് തോന്നുന്നത്. ഇതാണ് നേട്ടങ്ങള്‍ക്ക് കാരണം. സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് ലോകകപ്പില്‍ കളിച്ചതെനും വ്യക്തമാക്കി.

വീരേന്ദർ സെവാഗിന്റെ ആരാധികയാണെങ്കിലും പിവി സിന്ധുവുൾപെടെയുളള വനിതാ താരങ്ങളാണ് എന്നു പ്രചോദനമാകുന്നത്. നേട്ടങ്ങളില്‍ സന്തോഷമുണ്ടെന്നും മൂന്നാറിൽ സ്വകാര്യ ചടങ്ങിനെത്തിയ ഹർമൻ പ്രീത് കൗർ കൂട്ടിച്ചേര്‍ത്തു.

മലയാളികൾക്കെല്ലാം ഓണാശംസകൾ നേരുന്നതായും ഹർമൻപ്രീത് കൗർ മാധ്യമങ്ങളോട് പറഞ്ഞു. അച്ഛൻ ഹർമീന്ദർ സിംഗിനും സദോദരൻ തേജിന്ദർ സിംഗിനുമൊപ്പമാണ് ഇന്ത്യന്‍ താരം മൂന്നാറിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :