ഇന്ത്യ തോറ്റാലും 3 വർഷത്തേക്ക് ഗിൽ തന്നെയാകണം ക്യാപ്റ്റൻ: രവി ശാസ്ത്രി

Shubman Gill century vs England,Shubman Gill joins elite list,Shubman Gill Test century 2025,India vs England 2025 highlights,Shubman Gill latest cricket record,ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി,ശുഭ്മാൻ ഗിൽ എലീറ്റ് ലിസ്റ്റിൽ,ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് 2025
Shubman Gill
അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 ജൂണ്‍ 2025 (15:10 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഫലം എന്ത് തന്നെയായാലും ഇന്ത്യയുടെ ടെസ്റ്റ് ടീം നായകനെന്ന നിലയില്‍ ശുഭ്മാന്‍ ഗില്ലിന് ദീര്‍ഘകാലത്തേക്ക് അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ടെസ്റ്റ് ഫോര്‍മാറ്റില്‍ രോഹിത് ശര്‍മ വിരമിച്ചതിനെ തുടര്‍ന്ന് നായകസ്ഥാനം ഏറ്റെടുത്ത ശുഭ്മാന്‍ ഗില്‍ നായകനായുള്ള ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ടെങ്കിലും ഒരു തലമുറ മാറ്റത്തിലൂടെയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം കടന്നുപോകുന്നത്.


ലീഡ്‌സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ സെഞ്ചുറി നേടിയ ഗില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനായി മാറിയിരുന്നു. മത്സരം തോറ്റെങ്കിലും ഗില്‍ ഒരുപാട് പാകത കൈവരിച്ച് കഴിഞ്ഞെന്നാണ് രവി ശാസ്ത്രി പറയുന്നത്. അവന്‍ പത്രസമ്മേളനങ്ങളിലും ടോസ് സമയത്തും സംസാരിക്കുന്ന രീതിയെല്ലാം മാറി. 3 വര്‍ഷത്തേക്ക് ഈ സ്ഥാനത്ത് അവനെ തുടരാന്‍ അനുവദിക്കുകയാണ് വേണ്ടത്. ഈ പരമ്പരയില്‍ എന്ത് തന്നെ സംഭവിച്ചാലും 3 വര്‍ഷത്തേക്ക് അവനൊപ്പം നില്‍ക്കുക. അവന്‍ മികച്ച ഫലങ്ങള്‍ തന്നെ നല്‍കും. രവി ശാസ്ത്രി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :