1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Former indian keeper advice to rishab pant

കളിയിൽ ശ്രദ്ധിക്കു; പന്തിന് പട്ടേലിന്റെ ഉപദേശം

ഇന്ത്യൻ ടീം
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മോശം പ്രകടനം തുടരുന്ന വിക്കറ്റ് കീപ്പിങ് താരം റിഷഭ് പന്തിന് ഉപദേശവുമായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർത്ഥീവ് പട്ടേൽ. ഇപ്പോഴത്തെ സാഹചര്യത്തിൽ സമ്മർദ്ദത്തിൽ അടിപ്പെടാതെ നോക്കണമെന്നും കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രദ്ധിക്കണമെന്നുമാണ് മുൻ ഇന്ത്യൻ താരം പറയുന്നത്.
 
നിങ്ങൾ ഇപ്പോളത്തെ ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ തീർച്ചയായും ലോകോത്തരതാരങ്ങൾക്കൊപ്പം കളിക്കാനും ഡ്രസിങ് റൂം പങ്കിടാനും അവസരം ലഭിക്കും. അതുകൊണ്ട് തന്നെ കളിക്കുന്നത് ദേശീയ ടീമിന് വേണ്ടിയാവുമ്പോൾ സമ്മർദ്ദങ്ങൾ ഉണ്ടാകുമെന്നും പട്ടേൽ പറയുന്നു.
 
എന്നാൽ ഈ സമ്മർദ്ദങ്ങൾ താരങ്ങളെ വളരാൻ മാത്രമെ ഉപകരിക്കാവുള്ളുവെന്നും പ്രകടനത്തെ കുർരിച്ച് പലയിടത്തുനിന്നും വിവിധ അഭിപ്രായങ്ങൾ ഉയരുമെന്നും ഇതെല്ലാം ശ്രദ്ധിച്ചാൽ കളിക്കാൻ നേരം കാണില്ലെന്നും പട്ടേൽ പറയുന്നു. അതുകൊണ്ട് തന്നെ വിമർശനങ്ങൾ ഉയരുമ്പോൾകളിയിൽ ശ്രദ്ധിച്ച് മുന്നേറുകയാണ് ചെയ്യേണ്ടതെന്നും പട്ടേൽ പന്തിനെ ഉപദേശിച്ചു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സുശീൽകുമാറിന് പരിക്ക്: ഒളിമ്പിക്സ് യോഗ്യതാ മത്സരം നഷ്ടമായേക്കും