അനുബന്ധ വാര്‍ത്തകള്‍
- ഒമിക്രോണ്‍ സാഹചര്യം നിരീക്ഷിച്ച് കേരളവും; സുരക്ഷ ശക്തമാക്കി
- ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം: പെട്രോൾ ഡീസൽ വാഹനങ്ങൾ നിരോധിക്കില്ല
- വായുഗുണനിലവാരം ഉയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
- സ്വന്തം റോൾ എന്താണെന്ന് പോലും അവനറിയില്ല: ഇന്ത്യൻ യുവതാരത്തിനെതിരെ ആഞ്ഞടിച്ച് ഡാനിയൽ വെറ്റോറി
- പാലായില്‍ യുവതിയെ കിണറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
റിഷഭ് പന്തിന് ബാക്കപ്പ് 37 കാരനായ സാഹ! കെഎസ് ഭരതിനെ വളർത്തിയെടുക്കണമെന്ന് ആരാധകർ
ന്യൂസിലൻഡിനെതിരെയുള്ള ഒന്നാം ടെസ്റ്റിൽ ഫ്ലോപ്പായ വെറ്ററൻ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയ്‌ക്കെതിരേ ആരാധകര്‍ രംഗത്ത്. റിഷഭ് പന്തിന്റെ അഭാവത്തിൽ കെഎസ് ഭരതിനെ പോലുള്ള താരങ്ങൾക്ക് അവസരം നൽകാതെ 37കാരന് അവസരം നൽകുന്നതാണ് ആരാധകരെ ചൊടുപ്പിച്ചിരിക്കുന്നത്.
2017നു ശേഷം ടെസ്റ്റില്‍ ഒരു ഫിഫ്റ്റി പോലും നേടാന്‍ വൃധിമാന്‍ സാഹയ്ക്കു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 14 14.18 എന്ന മോശം ശരാശരിയിൽ 156 റൺസ് മാത്രമാണ് സാഹ നേടിയിട്ടുള്ളത്. 29 റൺസാണ് ഹൈസ്കോർ. മോശം പ്രകടനം തുടരുമ്പോഴും യുവതാരങ്ങൾക്ക് അവസരം നൽകാതെ സാഹയ്ക്ക് വീണ്ടും അവസരങ്ങൾ നൽകുന്നുവെന്നാണ് ആരാധകരുടെ വിമർശനം.
ടെസ്റ്റ് ക്രിക്കറ്റില്‍ വൃധിമാന്‍ സാഹയ്ക്കു പകരം ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി കെഎസ് ഭരതിനെ വളര്‍ത്തിയെടുക്കണമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകർ പറയുന്നത്. പ്രായവും മോശം ഫോമും പരിഗണിക്കുമ്പോൾ സാഹയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നത് ന്യായീകരിക്കാനാവില്ലെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.