1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. England won number 1 position in ICC's ODI Ranking

അഞ്ച് വർഷങ്ങൾക്ക് ശേഷം ഇന്ത്യയെ പിന്നിലാക്കി ഇംഗ്ലണ്ടിന്റെ മുന്നേറ്റം

വാർത്ത കായികം ക്രിക്കറ്റ് ഐ സി ഐ റങ്കിങ്ങ് News Sports Cricket ICC Ranking
ഐ സി സിയുടെ പുതിയ ഏകദിന റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടും. 125 പോയന്റുകളുമായി ഇംഗ്ലണ്ടാണ് ഓന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് 122 പോയന്റുകളാണ് ഉള്ളത്.
 
നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ട് ഐ സി സി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുന്നത്. അവസാനമായി 2013ലാണ് ഇംഗ്ലണ്ട് ഐ സി  സി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. 
 
113 പോയന്റുകളുമായി ദക്ഷിണാഫ്രിക്കയാണ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് ന്യൂസിലന്റ്, ഓസ്ട്രേലിയ എന്നീ ടീമുകൾ നാലും അഞ്ചും സ്ഥാനങ്ങളിലാണ് ഉള്ളത്. പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍  എന്നീ രാജ്യങ്ങൾ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. 
 
അതേസമയം ഐ സി സി ട്വന്റി 20 റാങ്കിങ്ങിൽ പാകിസ്ഥാൻ ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യ ഇതിൽ മൂന്നാം സ്ഥാനത്താണുള്ളത്. ഓസ്ട്രേലിയയാണ് ട്വന്റി 20 റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്.
About Writer
Sumeesh
അടുത്ത ലേഖനം
മുംബൈ ഇന്ത്യൻസിനു കഷ്ടകാലം വിട്ടുമാറുന്നില്ല, ഉടൻ ശ്രീലങ്കയിൽ തിരിച്ചെത്തണമെന്ന് മലിംഗക്ക് അന്ത്യ ശാസനം