രാജ്‌കോട്ട്|
jibin|
Last Modified ബുധന്‍, 9 നവംബര്‍ 2016 (15:28 IST)
നേരിയ തകര്‍ച്ചയ്‌ക്ക് ശേഷം ജോ റൂട്ടിന്റെ സെഞ്ചുറിയുടെ (123*) കരുത്തില്‍ ഇന്ത്യക്കെതിരായ ആദ്യ ടെസ്‌റ്റില്‍ ഇംഗ്ലണ്ട് മികച്ച നിലയിലേക്ക്. 80 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 278 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. റൂട്ടിന് കൂട്ടായി മോയിന്‍ അലിയാണ് (86*) ക്രീസില്‍.
ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ അലിസ്‌റ്റര്‍ കുക്ക് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗ് കൂട്ടുക്കെട്ടില്‍ കുക്കും (21) ഹസീബ് ഹമീദും (31) ചേര്‍ന്ന് 47 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. സ്‌കോര്‍ 47ല്‍ നില്‍ക്കെ രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഇംഗ്ലീഷ് നായകന്‍ പുറത്തായത്. സ്‌കോര്‍ബോര്‍ഡില്‍ 76 റണ്‍സ് എത്തിയപ്പോള്‍ ഹമീദ് അശ്വിന് വിക്കറ്റ് സമ്മാനിച്ച് പുറത്താകുകയുമായിരുന്നു.
നാലാമനായി ക്രീസില്‍ എത്തിയ ഡക്കറ്റും (13) അശ്വിന്റെ പന്തില്‍ രഹാനെ പിടിച്ചു പുറത്താകുകയായിരുന്നു. തുടര്‍ന്നായിരുന്നു സന്ദര്‍ശകരെ രക്ഷിച്ച കൂട്ടുക്കെട്ട് രാജ്‌കോട്ടിലെ ഗ്രൌണ്ടില്‍ പിറന്നത്. മോയിന്‍ അലി റൂട്ടിന് അകമഴിഞ്ഞ പിന്തുണ നല്‍കിയതോടെ ഇംഗ്ലീഷ് സ്‌കോര്‍ മികച്ച രീതിയില്‍ ചലിക്കാന്‍ തുടങ്ങുകയായിരുന്നു.