അഭിറാം മനോഹർ|
Last Modified വ്യാഴം, 11 ഫെബ്രുവരി 2021 (20:31 IST)
ടെസ്റ്റ് പരമ്പരയ്‌ക്ക് ശേഷം നടക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഓയിന്‍ മോര്‍ഗന്‍ നായകനാവുന്ന ടീമില്‍ ബെന്‍ സ്റ്റോക്സും ജോസ് ബട്ലറും ജോണി ബെയര്‍സ്റ്റോയും എല്ലാം അണിനിരക്കുന്നു.
ഡേവിഡ് മലൻ ആയിരിക്കും ഇംഗ്ലണ്ട് ഓപ്പണർ. ജോഫ്ര ആര്‍ച്ചര്‍ നയിക്കുന്ന പേസ് നിരയില്‍ സാം കറനും ടോം കറനും മാര്‍ക്ക് വുഡ്ഡുമുണ്ട്. ആദിൽ റാഷിദും മോയിൻ അലിയും സ്പിൻ കൈകാര്യം ചെയ്യും. അതേ സമയം ടെസ്റ്റ് പരമ്പരയിൽ മികച്ച ഫോം തുടരുന്ന ടെസ്റ്റ് ടീം നായകൻ ജോ റൂട്ടിനെ ടി20 ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
അഹമ്മദാബാദില്‍ മാര്‍ച്ച് 12 മുതലാണ് ടി20 പരമ്പര തുടങ്ങുക. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അഞ്ച് മത്സരങ്ങളും അഹമ്മദാബാദിൽ തന്നെയാണ് നടക്കുന്നത്.