England vs India, 1st T20I: ഒന്നാം ട്വന്റി 20 യില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ വെടിക്കെട്ട് ടീമുമായി ഇംഗ്ലണ്ട് !

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഒന്നാം ട്വന്റി 20

England Playing 11 against India, India vs England, India vs England Live Score, India vs England Match Live Updates
രേണുക വേണു| Last Modified ചൊവ്വ, 21 ജനുവരി 2025 (16:54 IST)
India vs England, 1st T20I

England vs India, 1st T20I: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ജോസ് ബട്‌ലര്‍ നയിക്കുന്ന ടീമില്‍ യുവതാരം ജേക്കബ് ബെതേല്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി കളിക്കാന്‍ ഒരുങ്ങുന്ന ബെതേല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ എങ്ങനെ കളിക്കുമെന്നാണ് ആര്‍സിബി ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഫിലിപ് സാള്‍ട്ട് ആണ് ഒന്നാം ട്വന്റി 20 യില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍. ബൗളിങ്ങിനു കരുത്ത് കൂട്ടാന്‍ ജോഫ്ര ആര്‍ച്ചറും മാര്‍ക് വുഡും പ്ലേയിങ് ഇലവനില്‍ ഉണ്ട്.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍: ബെന്‍ ഡക്കറ്റ്, ഫിലിപ് സാള്‍ട്ട്, ജോസ് ബട്‌ലര്‍, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റണ്‍, ജേക്കബ് ബെതേല്‍, ജാമി ഓവര്‍ടണ്‍, ഗസ് അറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഒന്നാം ട്വന്റി 20. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും ഇന്ത്യന്‍ സമയം രാത്രി 7.30 മുതല്‍ മത്സരങ്ങള്‍ തത്സമയം കാണാം. അഞ്ച് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയില്‍ ഉള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :