‘ഇതല്ലാതെ മറ്റൊന്നും നിങ്ങള്‍ക്കിടയില്‍ വരാന്‍ അനുവദിക്കരുത്’: കോഹ്‌ലിയേയും അനുഷ്‌കയേയും ഞെട്ടിച്ച് ഒരു വിവാഹ ആശംസ !

Virat Kohli , Anushka sharma , Durex India , kohli marriage , team india , cricket , വിരാട് കോഹ്‌ലി , അനുഷ്‌ക ശര്‍മ്മ , വിവാഹം , ഡുറെക്‌സ് കോണ്ടം
മുംബൈ| സജിത്ത്| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2017 (12:42 IST)
അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ട് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും ഡിസംബര്‍ 11 വിവാഹിതരായി. ഇറ്റലിയിലെ മിലാനിലെ ആഡംബര ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റായിലായിരുന്നു വിവാഹം. കോഹ്‌ലിക്കും അനുഷ്‌ക്കയ്ക്കും വിവിധ കോണുകളില്‍ നിന്നും വിവാഹാശംസകള്‍ പ്രവഹിക്കുകയാണ്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളുമെല്ലാം ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലും ഇവരുടെ വിവാഹമാണ് ട്രെന്‍ഡിങ്. വിവാഹത്തെ സംബന്ധിച്ച പുതിയ പുതിയ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത് വിവാഹത്തിന്റെ ചിലവും ഇരുവരും ധരിച്ച വസ്ത്രത്തിന്റെ പ്രത്യേകതകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഇതിനിടെയാണ് ഇരുവര്‍ക്കും വേരിട്ടൊരു ആശംസയുമായി ‘ഡുറെക്‌സ് ഇന്ത്യ’ കോണ്ടം ശ്രദ്ധ നേടിയത്.

’അനുഷ്‌കയ്ക്കും വിരാടിനും ആശംസ, മറ്റൊന്നും നിങ്ങള്‍ക്കിടയില്‍ വരാന്‍ അനുവദിക്കരുത്, ഡുറെക്‌സ് അല്ലാതെ’ എന്നായിരുന്നു അവര്‍ ട്വീറ്റ് ചെയ്തത്. മാത്രമല്ല, വിരാട് കോഹ്‌ലി തന്റെ മെയ്ഡന്‍ ഓവര്‍ എറിഞ്ഞു എന്നൊരു അടികുറിപ്പും അവര്‍ ചേര്‍ത്തിട്ടുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയക്ക് ആഘോഷിക്കാന്‍ മറ്റൊരു കാര്യം കൂടിയായെന്ന് ചുരുക്കം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :