ധോനിയെ പോലെയല്ല രോഹിത്, താരതമ്യങ്ങൾ പ്രസക്തിയില്ല, രോഹിത് തടിയൻ: സൽമാൻ ബട്ട്

അഭിറാം മനോഹർ| Last Modified വെള്ളി, 2 ജൂണ്‍ 2023 (16:24 IST)
തിങ്കളാഴ്ച നടന്ന ഐപിഎല്‍ ഫൈനലില്‍ ഗുജറാത്തിനെ പരാജയപ്പെടുത്തികൊണ്ട് അഞ്ചാം ഐപിഎല്‍ കിരീടം നേടിയതോട് കൂടി സമൂഹമാധ്യമങ്ങളില്‍ ധോനിയും രോഹിത്തും തമ്മിലുള്ള താരതമ്യങ്ങള്‍ ശക്തമായിരിക്കുകയാണ്. ഇവരില്‍ ആരാണ് മികച്ച നായകനെന്ന കാര്യത്തിലാണ് സമൂഹമാധ്യമങ്ങളില്‍ തര്‍ക്കം. കിരീടനേട്ടങ്ങളുടെ കാര്യത്തില്‍ ധോനി രോഹിത്തിനൊപ്പമെത്തിയതിന് പിന്നാലെയാണ് ഈ ചര്‍ച്ചകള്‍ സജീവമായത്.

എന്നാല്‍ ഈ താരതമ്യങ്ങളില്‍ കാര്യമില്ലെന്നും ധോനിയും രോഹിത്തും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടെന്നും മുന്‍ പാക് താരമായ സല്‍മാന്‍ ബട്ട് പറയുന്നു. രോഹിത് ഇന്ത്യയുടെ നായകനാണ്. എല്ലാ തരത്തിലും ടീമിന് മാതൃകയാകാന്‍ നായകന് സാധിക്കണം. എന്നാല്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ രോഹിത് ഒരു പരാജയമാണ്. നിങ്ങള്‍ ടീമംഗങ്ങളില്‍ നിന്നും ഫിറ്റ്‌നസ് ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ക്കും അത് ഉണ്ടായിരിക്കണം. നിങ്ങള്‍ ഫിറ്റാണെങ്കില്‍ ബാറ്റിംഗിനുള്ള ആത്മവിശ്വാസവും ഉയരും. രോഹിത്തിന്റെ ഫിറ്റ്‌നസിനെ പറ്റി ഒരുപാട് ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടും എന്തുകൊണ്ട് അദ്ദേഹം വേണ്ടത്ര ഫിറ്റാകുന്നില്ല എന്ന കാര്യം തനിക്കറിയില്ലെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ സല്‍മാന്‍ ബട്ട് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :