വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി രംഗത്ത്; എതിര്‍പ്പുമായി ആരാധകര്‍

വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി രംഗത്ത്; എതിര്‍പ്പുമായി ആരാധകര്‍

  virat kohli , team india , criket , kohli  retirement , ഇന്ത്യന്‍ ക്രിക്കറ്റ് , വിരാട് കോഹ്‌ലി , ഐ പി എല്‍
ഗുവാഹട്ടി| jibin| Last Modified തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (19:07 IST)
അധികംനാള്‍ ക്രിക്കറ്റില്‍ തുടരില്ലെന്ന സൂചനകള്‍ നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ക്രിക്കറ്റ് ആസ്വദിക്കാന്‍ തനിക്ക് മുന്നില്‍ ഇനി കുറച്ച് വര്‍ഷങ്ങള്‍ മാത്രമെ ഉള്ളുവെന്നാണ് കോഹ്‌ലി പറഞ്ഞത്.
കഴിഞ്ഞ പത്ത് മാസത്തിനിടെ മൂന്നാം തവണയാണ് വിരമിക്കുന്നതിനെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത്.

കോഹ്‌ലിയുടെ വാക്കുകള്‍ വൈറലായതിനു പിന്നാലെ ആരാധകര്‍ രംഗത്തുവന്നു. എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പ്രസ്‌താവന നടത്തിയതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ടീമില്‍ തുടരുന്നതിന് വിശ്രമം ആവശ്യമാണെന്നു അതിനാല്‍ ഐ പി എല്‍ മത്സരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നുമായിരുന്നു ഒരു വിഭാഗം ആരാധകര്‍ കോഹ്‌ലിയോട് ആവശ്യപ്പെട്ടത്.

ഇരുപത്തിയൊമ്പതുകാരനായ കോഹ്‌ലി ഐപിഎല്ലില്‍ നിന്നും വിരമിക്കണമെന്ന ആവശ്യവും ചിലര്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും മികച്ച റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്ന കോഹ്‌ലിയുടെ വിരമിക്കല്‍ സൂചന കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :