അനുബന്ധ വാര്‍ത്തകള്‍
- ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞത് വിജയ് ഹസാരെ ട്രോഫിക്കിടെ, മുരളി വിജയ് ആണ് അതെന്ന് അറിഞ്ഞപ്പോള്‍ ദിനേശ് കാര്‍ത്തിക് ഞെട്ടി
- അയാള്‍ സെവാഗിനെയും ഗില്‍ക്രിസ്റ്റിനെയും പോലെ; യുവ ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ദിനേശ് കാര്‍ത്തിക്
- ഡികെ പരിമിത ഓവർ ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്തുന്നു, പക്ഷേ... !
- IPL 2020: കൊല്‍ക്കത്തയെ സിറാജ് കൊന്നു, ബാംഗ്ലൂരിന് 8 വിക്കറ്റ് ജയം
- വമ്പൻ ട്വിസ്റ്റ്: കാർത്തിക് നായകസ്ഥാനം ഒഴിഞ്ഞു, കൊൽക്കത്തയ്ക്ക് ഇനി പുതിയ നായകൻ
ഒരേ ടീം ആയിട്ടും മുരളി വിജയിയോട് മിണ്ടാതെ ദിനേശ് കാര്‍ത്തിക്; മറക്കാത്ത വൈരം
ധോണിക്ക് മുന്‍പ് ഇന്ത്യ കണ്ടെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് ദിനേശ് കാര്‍ത്തിക്. രാജ്യത്തിനായി 26 ടെസ്റ്റ് മത്സരങ്ങളും 94 ഏകദിന മത്സരങ്ങളും കാര്‍ത്തിക് കളിച്ചിട്ടുണ്ട്. ഒരു സമയത്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു മുരളി വിജയ്. ടെസ്റ്റില്‍ ഓപ്പണര്‍ ബാറ്റ്സ്മാന് എന്ന നിലയില്‍ വിജയ് മികച്ച ഇന്നിങ്സുകള്‍ സംഭാവന ചെയ്തിട്ടുണ്ട്. എന്നാല്‍, ഇന്ത്യന്‍ ടീം അംഗങ്ങള്‍ ആയിരിക്കെ തന്നെ ദിനേശ് കാര്‍ത്തിക്കും മുരളി വിജയിയും ശത്രുക്കളായിരുന്നു. ഇരുവരും തമ്മില്‍ ചിരവൈരമുണ്ടായിരുന്നു.
2018 ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ദിനേശ് കാര്‍ത്തിക്കും മുരളി വിജയിയും ഒരുമിച്ച് കളിച്ചിട്ടുണ്ട്. എന്നാല്‍, ഇരുവരും പരസ്പരം മിണ്ടിയിട്ടില്ല. പരമ്പരയില്‍ ഉടനീളം ഇരുവരും ശത്രുതാമനോഭാവത്തോടെയാണ് പെരുമാറിയത്.
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ദിനേശ് കാര്‍ത്തിക്കിന്റെ പ്രണയങ്ങളും കുടുംബ ജീവിതവും സംഭവബഹുലമായിരുന്നു. കുട്ടിക്കാലം മുതല്‍ നികിത വന്‍ജരയുമായി അടുപ്പത്തിലായിരുന്നു ദിനേശ് കാര്‍ത്തിക്. ഇരുവരും ഒന്നിച്ചാണ് വളര്‍ന്നത്. കാര്‍ത്തിക്കിന്റെയും നികിതയുടെയും കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമുണ്ടായിരുന്നു. കാര്‍ത്തിക്കിനെയും നികിതയെയും ജീവിതത്തില്‍ ഒന്നിപ്പിക്കാന്‍ ഇരു കുടുംബങ്ങളും തീരുമാനിച്ചു. കാര്‍ത്തിക്കും നികിതയും പൂര്‍ണ്ണ സമ്മതമറിയിച്ചു. 2007 ലാണ് ഇരുവരുടെയും വിവാഹം. നികിതയെ വിവാഹം കഴിക്കുമ്പോള്‍ കാര്‍ത്തിക്കിന്റെ പ്രായം വെറും 21 ആയിരുന്നു. മുംബൈയില്‍ വച്ചായിരുന്നു വിവാഹം നടന്നത്.
നികിതയുടെയും കാര്‍ത്തിക്കിന്റെയും കുടുംബ ജീവിതത്തിന് വെറും അഞ്ച് വര്‍ഷം മാത്രമെ ആയുസുണ്ടായിരുന്നുള്ളൂ. തമിഴ്നാട് ടീമില്‍ ദിനേശ് കാര്‍ത്തിക്കിന്റെ സഹതാരമായിരുന്ന മുരളി വിജയുമായി നികിതയ്ക്ക് ബന്ധമുണ്ടായിരുന്നു. 2012 ല്‍ തമിഴ്നാടിന് വേണ്ടി വിജയ് ഹസാരെ ട്രോഫി കളിക്കുമ്പോഴാണ് തന്റെ ഭാര്യക്ക് മുരളി വിജയുമായി ബന്ധമുണ്ടെന്ന് കാര്‍ത്തിക് അറിഞ്ഞത്. ഇത് പിന്നീട് വിവാഹമോചനത്തിലേക്ക് നയിച്ചു.
കാര്‍ത്തിക്കുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ നികിത പിന്നീട് മുരളി വിജയിയെ വിവാഹം ചെയ്തു. ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട് ഇപ്പോള്‍.
പിന്നീട് 2015 ലാണ് ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ സ്ക്വാഷ് താരം ദീപിക പള്ളിക്കലുമായി അടുപ്പത്തിലാകുന്നത്. ഇരുവരുടെയും ഫിറ്റ്നെസ് സെക്ഷന്‍ മേല്‍നോട്ടം വഹിച്ചിരുന്നത് ഒരേ പരിശീലകനാണ്. ഇരുവരുടെയും സൗഹൃദം വളര്‍ന്നു. 2015 ഓഗസ്റ്റില്‍ കാര്‍ത്തിക് ദീപികയെ വിവാഹം ചെയ്തു.