അഭിറാം മനോഹർ|
Last Modified വെള്ളി, 2 ജൂണ്‍ 2023 (20:19 IST)
ഐപിഎല്ലിലെ ഈ സീസണിലെ കണ്ടെത്തലുകളിലൊന്നായിരുന്നു രാജസ്ഥാന്‍ താരമായ ധ്രുവ് ജുറല്‍. ചുരുക്കം മത്സരങ്ങളില്‍ കളിച്ച താരം ഫിനിഷറെന്ന നിലയില്‍ മികച്ച പ്രകടനമായിരുന്നു ടൂര്‍ണമെന്റില്‍ പുറത്തെടുത്തത്. ഇപ്പോഴിതാ രാജസ്ഥാന്‍ ടീമിനെയും നായകനെയും കോച്ചിനെയുമെല്ലാം പറ്റി മനസ് തുറന്നിരിക്കുകയാണ് താരം.
രാജസ്ഥാന്‍ കോച്ചും നായകനും പല കാര്യങ്ങളിലും ഒരുപാട് സാമ്യതകളുണ്ടെന്ന് ജുറല്‍ പറയുന്നു. സഞ്ജു സാംസണും സങ്കക്കാരയും വളരെയധികം വിനയമുള്ളവരും എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്നതുമായ വ്യക്തകളാണ്. ഇവരോട് സംസാരിക്കുമ്പോള്‍ ഇവര്‍ക്ക് ഒരുപാട് മത്സരപരിചയമുള്ളവരാണെന്നോ ഇതിഹാസങ്ങളാണെന്നോ തോന്നുകയില്ല. രണ്ടുപേരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. എല്ലായ്‌പ്പോഴും സഹതാരങ്ങളെ സഹായിക്കാന്‍ ഇരുവരും തയ്യാറാണ്. ധ്രുവ് ജുറല്‍ പറഞ്ഞു.