1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Dhoni fans against Sandeep Sharma

'ഞങ്ങളുടെ തലയെ കൊണ്ട് സിക്‌സ് അടിപ്പിച്ചില്ല അല്ലേ'; സന്ദീപ് ശര്‍മയ്‌ക്കെതിരെ സൈബര്‍ അറ്റാക്ക്

മത്സരത്തിനു പിന്നാലെ സന്ദീപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റുകള്‍ക്ക് താഴെ ധോണി ഫാന്‍സ് ആക്രമണം തുടങ്ങി

Dhoni fans against Sandeep Sharma
രാജസ്ഥാന്‍ റോയല്‍സ് താരം സന്ദീപ് ശര്‍മയ്‌ക്കെതിരെ സൈബര്‍ അറ്റാക്ക്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ അവസാന ഓവര്‍ എറിഞ്ഞ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത് സന്ദീപ് ആണ്. അവസാന ഓവറില്‍ 21 റണ്‍സായിരുന്നു ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. സന്ദീപ് വിട്ടുകൊടുത്തത് 17 റണ്‍സ് മാത്രം. ഒടുവില്‍ മൂന്ന് റണ്‍സിന് വിജയം സ്വന്തമാക്കുകയായിരുന്നു രാജസ്ഥാന്‍. 
 
അവസാന പന്തില്‍ ജയിക്കാന്‍ വെറും അഞ്ച് റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. ക്രീസില്‍ ഉണ്ടായിരുന്നത് സാക്ഷാല്‍ മഹേന്ദ്രസിങ് ധോണി. അവസാന പന്ത് സിക്‌സ് അടിച്ച് ചെന്നൈയെ ധോണി വിജയത്തിലെത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ സന്ദീപിന്റെ അവസാന ബോളില്‍ സിംഗിള്‍ എടുക്കാനേ ധോണിക്ക് സാധിച്ചുള്ളൂ. 
 
മത്സരത്തിനു പിന്നാലെ സന്ദീപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റുകള്‍ക്ക് താഴെ ധോണി ഫാന്‍സ് ആക്രമണം തുടങ്ങി. തലയെ കൊണ്ട് സിക്‌സ് അടിപ്പിച്ചില്ലെന്ന് പറഞ്ഞാണ് പലരും സന്ദീപിനെതിരെ മോശം വാക്കുകള്‍ പ്രയോഗിച്ചിരിക്കുന്നത്. ധോണിയുടെ അവസാന സീസണ്‍ ആണിതെന്നും പല ആരാധകരും ഓര്‍മപ്പെടുത്തുന്നു. 
About Writer
രേണുക വേണു