കോഹ്‌ലി നേട്ടങ്ങള്‍ കൊയ്യുന്നത് ധോണിയും രോഹിത്തും കാരണം; ക്യാപ്‌റ്റനെ വിമര്‍ശിച്ച് ഗംഭീര്‍

 dhoni , rohits , kohli , indian team , കോഹ്‌ലി , ഇന്ത്യന്‍ ടീം , ബി ജെ പി , രോഹിത് ശര്‍മ്മ
ന്യൂഡൽഹി| മെര്‍ലിന്‍ സാമുവല്‍| Last Updated: വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (14:32 IST)
രാജ്യാന്തര തലത്തിൽ നേട്ടങ്ങള്‍ കൊയ്യുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. നേട്ടങ്ങളും റെക്കോര്‍ഡുകളും സ്വന്തമാക്കുന്നതിലും മറികടക്കുന്നതിലും ഒരു മടിയുമില്ലാത്ത താരമായി ക്യാപ്‌റ്റന്‍ മാറിക്കഴിഞ്ഞു. എന്നാല്‍, ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‌ലി നേട്ടങ്ങള്‍ കൈവരിക്കാന്‍ കാരണം മഹേന്ദ്ര സിംഗ് ധോണിയും രോഹിത് ശർമയും ആണെന്നാണ് മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ അഭിപ്രായപ്പെടുന്നത്.

“വിരാടിനെതിരെ പരോക്ഷമായ വിമര്‍ശനമാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഉന്നയിക്കുന്നത്. ധോണി, രോഹിത് എന്നിവരുടെ സാന്നിധ്യമാണ് കോഹ്‌ലിയെ മികച്ച താരമാക്കി മാറ്റുന്നത്. കഴിഞ്ഞ ലോകകപ്പില്‍ അച്ചടക്കമുള്ള പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. പക്ഷേ, ക്യാപ്‌റ്റനെന്ന നിലയില്‍ കോഹ്‌ലി ഇനിയും ഒരുപാടു ദൂരം മുന്നേറാനുണ്ട്”

“ധോണിയും രോഹിത്തും കൂടെയില്ലെങ്കില്‍ കോഹ്‌ലിയുടെ നായക മികവ് ശരാശരിയിലും താഴെയാകും. ഐപിഎല്‍ മത്സരങ്ങള്‍ അതിന് തെളിവാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ധോണിയും മുംബൈ ഇന്ത്യന്‍സിനെ രോഹിത്തും എത്ര മനോഹരമായിട്ടാണ് നയിക്കുന്നതും ജയങ്ങള്‍ നേടിക്കൊടുക്കുന്നതും. ഈ പട്ടികയില്‍ കോഹ്‌ലിക്ക് സ്ഥാനമില്ല. അദ്ദേഹം നയിക്കുന്ന റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐ പി എല്ലില്‍ ദയനീയ പ്രകടനമാണ് എന്നും നടത്തുന്നത്”

ഐ പി എല്‍ മത്സരങ്ങളില്‍ ടീമിനെ നയിക്കുമ്പോഴാണ് യഥാർഥ നായക മികവ്
പുറത്താകുന്നത്. വന്‍ താരങ്ങളില്ലാത്ത ടീമിനെ വിജയങ്ങളിലേക്ക് എത്തിക്കുന്നത് നായകന്റെ മികവാണ്. ഇക്കാര്യത്തില്‍ ധോണിയും രോഹിത്തും കേമന്മാരാണെന്നും ഗംഭീര്‍ പറഞ്ഞു.

ടെസ്‌റ്റില്‍ രോഹിത്തിനെ ഓപ്പണ്‍ ആക്കാനുള്ള തീരുമാനം ഉചിതമാണ്. രാഹുലിന് നിരവധി അവസരങ്ങള്‍ ലഭിച്ചു കഴിഞ്ഞു. ഇനി രോഹിത് ആ ചുമതല ഏറ്റെടുക്കണം. രോഹിത്തിനെ ടെസ്റ്റ് ടീമിലെടുത്താല്‍ കളിപ്പിക്കണം. 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും മുന്‍ താരം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :