അനുബന്ധ വാര്‍ത്തകള്‍
- വിവാഹത്തിന് തല വെയ്ക്കില്ല, എന്നും സിംഗിൾ: മിതാലി രാജ്
- ആദ്യ ഓവറിൽ നാല് വിക്കറ്റ് വീഴ്ത്താനാകുമോ സക്കീർ ഭായിക്ക്, അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി ഷഹീൻ അഫ്രീദി
- ഏകദിന ലോകകപ്പില്‍ കെ.എല്‍.രാഹുല്‍ അവിഭാജ്യ ഘടകം; ഉടന്‍ മടങ്ങിയെത്തും
- റിഷഭ് പന്ത് ഉറപ്പായും കളിക്കില്ല, ശ്രേയസിന്റെ കാര്യം അനിശ്ചിതത്വത്തില്‍; ഏകദിന ലോകകപ്പില്‍ ഇന്ത്യ വിയര്‍ക്കും ! പകരം ആര്?
- ലക്ഷ്മണ് പരിശീലകന്, ശിഖര്‍ ധവാന് നായകന്; ഏഷ്യന്‍ ഗെയിംസിന് രണ്ടാം നിര ടീമിനെ അയക്കാന്‍ ഇന്ത്യ
ഏകദിന ലോകകപ്പ് ടീമിലേക്ക് ശിഖര്‍ ധവാനെ പരിഗണിക്കില്ല; നിലപാട് വ്യക്തമാക്കി ബിസിസിഐ
ഒക്ടോബറില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാന് കളിക്കില്ല. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ധവാനെ പരിഗണിക്കുന്നില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. രോഹിത് ശര്‍മയ്ക്കൊപ്പം ശുഭ്മാന്‍ ഗില്ലിനെയാണ് പ്രധാന ഓപ്പണറായി ബിസിസിഐ പരിഗണിക്കുന്നത്. ബാക്കപ്പ് ഓപ്പണര്‍മാരായി യഷ്വസി ജയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന് കിഷന് എന്നിവരെ പരിഗണിക്കും.
സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റിലേക്ക് ബിസിസിഐ ഇന്ത്യന്‍ ടീമിനെ അയക്കാന്‍ ആലോചിക്കുന്നുണ്ട്. ലോകകപ്പിന് തൊട്ടുമുന്‍പായി നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ രണ്ടാം നിര ടീമായിരിക്കും കളിക്കുക. ഈ ടീമിലേക്കാണ് ധവാനെ ഇപ്പോള്‍ പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ലോകകപ്പ് ടീമില്‍ ധവാന് ഉണ്ടാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു.