ധോനിക്ക് പകരക്കാരനെ വേണം, ചെന്നൈ നോട്ടമിടുന്നത് പന്തിനെയും സഞ്ജുവിനെയും, സഞ്ജുവിനെ നോട്ടമിട്ട് മറ്റൊരു ടീമും രാജസ്ഥാൻ വിടുമോ?

Sanju Samson,IPL
Sanju Samson,IPL
അഭിറാം മനോഹർ| Last Modified ബുധന്‍, 24 ജൂലൈ 2024 (18:37 IST)
ഐപിഎല്‍ 2025 സീസണിനായുള്ള താരലേലം അടുത്തിരിക്കെ പുതിയ സീസണില്‍ ടീം പുതുക്കി പണിയാനുള്ള തയ്യാറെടുപ്പിലാണ് ഫ്രാഞ്ചൈസികള്‍. മെഗാ താരലേലമായതിനാല്‍ ചുരുക്കം താരങ്ങളെ മാത്രമാണ് ടീമുകള്‍ക്ക് നിലനിര്‍ത്താനാവുക. ഇതിനിടെ കഴിഞ്ഞ സീസണില്‍ മുംബൈ ഹാര്‍ദ്ദിക്കിനെ ടീമിലെത്തിച്ചത് പോലെ വമ്പന്‍ നീക്കങ്ങള്‍ നടത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.


പ്രധാനമായും ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് തങ്ങളുടെ ടീമിന് പുതിയ മുഖം തേടുന്നത്. മഹേന്ദ്ര സിംഗ് ധോനി അധികകാലം ചെന്നൈയ്‌ക്കൊപ്പം ഉണ്ടാകില്ല എന്നതിനാല്‍ തന്നെ ധോനിക്ക് പകരക്കാരനാകാന്‍ കഴിയുന്ന ഒരു താരത്തെയാണ് ചെന്നൈ തേടുന്നത്. നിലവില്‍ സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നീ താരങ്ങളെയാണ് ചെന്നൈ പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ധോനിയുമായി ഏറെ അടുപ്പമുള്ള റിഷബ് പന്തിനെയാണ് ചെന്നൈ പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്.


പന്ത് ചെന്നൈയിലേക്ക് പോവുകയാണെങ്കില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് പുതിയ താരത്തെ നായകസ്ഥാനത്തേക്ക് ആവശ്യമായി വരും. അങ്ങനെയെങ്കില്‍ സഞ്ജുവിനായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് രംഗത്ത് വരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെയും വമ്പന്‍ ടീമുകളില്‍ നിന്നും ഓഫറുകള്‍ വന്നിരുന്നെങ്കിലും രാജസ്ഥാനായി അവയെല്ലാം സഞ്ജു നിരസിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹിയിലേക്കുള്ള മാറ്റം സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറിന് ഗുണകരമായേക്കും. എന്നാല്‍ സഞ്ജു രാജസ്ഥാനൊപ്പം തുടരാനാണ് സാധ്യതയധികവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :