വാട്ട്സനെല്ലാം തിരിച്ചെത്തിയാൽ ഡൽഹിക്ക് മുന്നേറാം, ഡൽഹി ക്യാപ്പിറ്റൽസിനെ ട്രോളി ഹർഭജൻ സിംഗ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 25 ഏപ്രില്‍ 2023 (13:20 IST)
ഐപിഎല്ലിൽ മുന്നേറാൻ ഡൽഹി ക്യാപ്പിറ്റൽസിന് മുന്നിൽ നിർദേശവുമായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്.ടീമിൻ്റെ അസിസ്റ്റൻ്റ് കോച്ചായ ഷെയ്ൻ വാട്ട്സൻ തൻ്റെ വിരമിക്കൽ തീരുമാനം ഉപേക്ഷിച്ച് ടീമിൽ തിരിച്ചെത്തുകയും ടീമിൽ ഓപ്പണറായി വരികയും ചെയ്താൽ ഡൽഹിക്ക് സാധ്യതകളുണ്ടെന്നാണ് താരം പറയുന്നത്.

ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 7 റൺസിന് വിജയിച്ചിട്ടും പോയൻ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഡൽഹി ക്യാപ്പിറ്റൽസ്. പൃഥ്വി ഷായെ ഒഴിവാക്കി ഫിൽ സാൾട്ടിനെ പ്രൊമോട്ട് ചെയ്ത ഡൽഹിയുടെ നീക്കം ഇന്നലെ ഫലം കണ്ടില്ല. ഗോൾഡൻ ഡക്കായാണ് താരം ഇന്നലെ മടങ്ങിയത്.
ഡൽഹിയുടെ ഓപ്പണർമാരുടെ നിലവിലെ പ്രകടനം കണക്കിലെടുക്കുമ്പോൾ ഷെയ്ൻ വാട്ട്സൻ തിരിച്ചെത്തി ഓപ്പണർ റോൾ ഏറ്റെടുക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്നാണ് ഹർഭജൻ പറയുന്നത്. ഈയിടെ മാത്രം വിരമിച്ചതിനാൽ താരത്തിൻ്റെ മടങ്ങിവരവ് എളുപ്പമാകുമെന്നും ഹർഭജൻ പറയുന്നു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :