ചരിത്രം രചിച്ച് ഇന്ത്യ; ഏകദിന സന്നാഹമത്സരത്തില്‍ ഇന്ത്യ എ ടീമിന് കൂറ്റൻ ജയം

ഫുട്‌ബോള്‍ പൂരത്തിനിടെ ക്രിക്കറ്റ് വെടിക്കെട്ട്

അപർണ| Last Modified ബുധന്‍, 20 ജൂണ്‍ 2018 (09:46 IST)
ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇന്ത്യന്‍ എ ടീമിന് റെക്കോർഡ്. ലെസ്റ്റര്‍ഷെയറിനെതിരെ നടന്ന ഏകദിന സന്നാഹമത്സരത്തില്‍ എ ടീമിന് 281 റണ്‍സിന്റെ കൂറ്റന്‍ ജയം. മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ എന്നിവരുടെ സെഞ്ച്വറി മികവില്‍ ലെസ്റ്റര്‍ഷെയറിനെതിരേ ഇന്ത്യ എ 458-4 (50) എന്ന പടുകൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്.

ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണിത്. മായങ്ക് അഗര്‍വാളാണ് ലെസ്റ്റര്‍ഷെയറിനെതിരേ ടോപ്പ് സ്‌കോറര്‍. 106 ബോളില്‍ നിന്ന് 151 റണ്‍സാണ് അഗര്‍വാള്‍ നേടിയത്. മായങ്കിന്റെ ഓപ്പണിങ് പങ്കാളിയായ പൃഥ്വി ഷായും 70 ബോളില്‍ നിന്ന് 132 റണ്‍സെടുത്ത് കഴിവ് തെളിയിച്ചു.

221 റണ്‍സാണ് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലെസ്റ്റര്‍ഷെയറില്‍ 62 റണ്‍സെടുത്ത വെല്‍സ് മാത്രമാണ് ഫോമിലെത്തിയത്. ടോസ് നേടിയ ഇന്ത്യ എ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :