അപർണ|
Last Modified ബുധന്‍, 8 ഓഗസ്റ്റ് 2018 (16:52 IST)
ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്‌ക്ക ശര്‍മ്മയ്ക്ക് നേരെ വീണ്ടും സൈബർ ആക്രമണം. താരത്തിനെതിരെ ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം അനുഷ്‌കയും മുന്‍നിരയില്‍ നില്‍ക്കുന്ന ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തിരുന്നു.
ഇതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ ഉപനായകന്‍ അജിങ്ക്യാ രഹാനെ ഏറ്റവും പിന്‍നിരയില്‍ നിര്‍ത്തിയതും അനുഷ്‌കയ്‌ക്കെതിരെയുളള പ്രതിഷേധത്തിന് എരിതീയില്‍ എണ്ണയായി മാറി. പോസ്റ്റിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഇങ്ങനെ പോയാല്‍ അന്തിമ ഇലവനില്‍ അനുഷ്‌ക്ക കളിക്കുമോയെന്നാണ് ഒരു വിഭാഗം ആരാധകര്‍ ചോദിക്കുന്നത്. അനുഷ്‌ക്ക മാത്രമാണ് കളിക്കാരുടെ ഭാര്യയായി ചിത്രത്തിലുളളത്. മറ്റ് താരങ്ങളുടെ ഭാര്യമാരാരും പങ്കെടുക്കാത്ത ഔദ്യോഗിക ചടങ്ങില്‍ അനുഷ്‌കക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും ചിലര്‍ ചോദിക്കുന്നു.
ടെസ്റ്റ് പരമ്പരക്കിടെ ഭാര്യമാരെ കൊണ്ടുവരരുതെന്ന് ബിസിസിഐ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും കോഹ്ലിയ്‌ക്കൊപ്പം അനുഷ്‌ക്കയും എപ്പോഴും അനുഗമിക്കാറുണ്ട്. ഇത് പലതവണ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.
നേരത്തെ കോഹ്ലി മോശം പ്രകടനം കാഴ്ച്ചവെക്കുമ്പോഴെല്ലാം ഗ്യാലറിയില്‍ അനുഷ്‌ക്കയുണ്ടെങ്കില്‍ അവര്‍ക്ക് നേരെ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്താറുണ്ട്. ഇതിനെതിരെ കോഹ്ലി തന്നെ പരസ്യമായി പലപ്പോഴും രംഗത്ത് വന്നിട്ടുണ്ട്.