കോഹ്‌ലി അടിപൊളിയാണ്, പക്ഷേ ലോകകപ്പ് കിട്ടില്ല !

വിരാട് കോഹ്‌ലി, ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍, Virat Kohli, Shivnarayan Chanderpaul
ജോര്‍ജി സാം| Last Modified തിങ്കള്‍, 23 മാര്‍ച്ച് 2020 (21:08 IST)
കരീബിയന്‍ ക്രിക്കറ്റ് ഇതിഹാസം ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോലിയാണ് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍. അതിന് കാരണമായി ചന്ദര്‍പോള്‍ പറയുന്നത് വിരാട് കോലി കഠിനാധ്വാനിയാണ് എന്നതാണ്.

കോലിയുടെ കഠിന പ്രയത്‌നങ്ങള്‍ ഫലം കാണുന്നുണ്ട്. ശാരീരികക്ഷമതയും സാങ്കേതികതയും ഒരുപോലെ നിലനിര്‍ത്താന്‍ കോലി ശ്രദ്ധിക്കുന്നു. ഒരുപാടുകാലം ഒരേ മികവോടെ ക്രിക്കറ്റില്‍ തുടരുക എന്നത് ചെറിയ കാര്യമല്ല. ഇക്കാര്യത്തില്‍ കോലിക്ക് ഫുള്‍ മാര്‍ക്ക് നല്‍കണം - ചന്ദര്‍പോള്‍
പറയുന്നു.

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ പക്ഷേ കോഹ്‌ലിയുടെ ഇന്ത്യന്‍ ടീം കപ്പുയര്‍ത്തുമെന്ന അഭിപ്രായം ചന്ദര്‍പോളിനില്ല. വെസ്റ്റ് ഇന്‍ഡീസ് ടീം കിരീടം നിലനിര്‍ത്തുമെന്നാണ് ചന്ദര്‍പോളിന്റെ പ്രതീക്ഷ. രണ്ടു തവണ ട്വന്റി20 ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസിനായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും വിന്‍ഡീസിനാണ് ചന്ദര്‍പോള്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :