രേണുക വേണു|
Last Modified ശനി, 11 ജനുവരി 2025 (07:08 IST)
India Squad For Champions Trophy: ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്നു പ്രഖ്യാപിക്കും. ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെയും ഇന്ന് അറിയാം. ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 12 ആണ്.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും. ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഉപനായകന്‍. ചാംപ്യന്‍സ് ട്രോഫി കളിക്കുമെങ്കിലും രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രിത് ബുംറ, കെ.എല്‍.രാഹുല്‍ എന്നിവര്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കു ഉണ്ടാകില്ല. മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള യുവനിരയെയാകും ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ഇന്ത്യ കളിപ്പിക്കുക.
ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. മുഹമ്മദ് ഷമിയുടെ കാര്യം ഇപ്പോഴും സംശയത്തിലാണ്. രവീന്ദ്ര ജഡേജയ്ക്കു ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഇടമുണ്ടാകില്ല. സൂര്യകുമാര്‍ യാദവിനെയും ഏകദിന ഫോര്‍മാറ്റിലേക്ക് പരിഗണിക്കില്ല. ഷമിക്ക് കളിക്കാന്‍ സാധിക്കില്ലെങ്കില്‍ മുകേഷ് കുമാറിനെയാണ് പകരം പരിഗണിക്കുക.
ചാംപ്യന്‍സ് ട്രോഫിക്കുള്ള സാധ്യത സ്‌ക്വാഡ് : രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത്, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, മുകേഷ് കുമാര്‍