1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Chahal will be replaced by Bishnoi

ചഹലിന് പകരക്കാരനെ കണ്ടെത്തി ഇന്ത്യ; ഈ താരം ഇനി സ്ഥിരം സാന്നിധ്യം

Chahal will be replaced by Bishnoi
യുസ്വേന്ദ്ര ചഹലിന് പകരക്കാരനെ കണ്ടെത്തി ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ ഈ താരമായിരിക്കും പ്രധാന സ്പിന്നര്‍. സമീപകാലത്ത് ഐപിഎല്ലില്‍ അടക്കം മികച്ച പ്രകടനം നടത്തിയ രവി ബിഷ്‌ണോയ് ആണ് ചഹലിന്റെ പകരക്കാരന്‍. ചഹലിന് ഇനി ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
ഇന്ത്യക്ക് വേണ്ടി ഒരു ഏകദിനവും പത്ത് ട്വന്റി 20 മത്സരങ്ങളും ബിഷ്‌ണോയ് ഇതുവരെ കളിച്ചിട്ടുണ്ട്. ട്വന്റി 20 യില്‍ പത്ത് കളികളില്‍ നിന്നായി 16 വിക്കറ്റുകള്‍ ബിഷ്‌ണോയ് വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ 52 മത്സരങ്ങളില്‍ നിന്ന് 53 വിക്കറ്റുകളാണ് ബിഷ്‌ണോയ് വീഴ്ത്തിയിട്ടുള്ളത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മോദി സ്റ്റേഡിയത്തിൽ പ്രേതബാധയൊന്നും ഇല്ലല്ലോ , പോയി കളിച്ചു വിജയിക്കുവെന്ന് ഷാഹിദ് അഫ്രീദി